KeralaLatest NewsIndia

നേരിട്ട് പച്ചക്കറി വാങ്ങൽ നീക്കം അട്ടിമറിച്ച് ഇടനിലക്കാർ : കർഷകസമരത്തെ പിന്തുണച്ചവർക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ

ഇടനിലക്കാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു.

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തമിഴ്നാട്ടിൽനിന്ന് പച്ചക്കറി സംഭരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. തമിഴ്നാട്ടില്‍ പച്ചക്കറി ക്ഷാമമുണ്ടാകുമെന്ന വാദമുയര്‍ത്തി അവിടത്തെ ഇടനിലക്കാരാണ് നീക്കം അട്ടിമറിച്ചത്. ഇടനിലക്കാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു. അതേസമയം, കരാര്‍ ഒപ്പിട്ടാല്‍ കേരളത്തിന് നേരിട്ട് പച്ചക്കറി നല്‍കാമെന്ന് തമിഴ്നാട്ടിലെ കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

എന്നാൽ കാർഷിക ബില്ലിൽ ഇടനിലക്കാർക്കെതിരെ ഉണ്ടായിരുന്ന നിയമം കാരണം മണ്ഡികൾ നടത്തിയ സമരത്തെ പിന്തുണച്ച കേരളത്തിനും സിപിഎമ്മിനും ഇത് തന്നെ തിരിച്ചടിയായെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. കർഷകർക്ക് ഗുണമുണ്ടാകുന്ന നിയമം അട്ടിമറിക്കാൻ പ്രധാനമായും കൂടെ നിന്നത് സിപിഎമ്മും കോൺഗ്രസും അടങ്ങുന്ന കേരളത്തിലെ ഭരണം കയ്യാളുന്ന പാർട്ടികളാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ സപ്ലൈകോയിലെ വിലവർധനയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. സപ്ലൈകോ ഞായറാഴ്ച മുതല്‍ നടപ്പാക്കിയ വിലവര്‍ധന മരവിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button