മുംബൈ: ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും തന്നെ നീക്കിയതില്‍ പ്രതിഷേധിച്ച് പരിശീലന സെഷനില്‍ നിന്ന് വിട്ട് നിന്ന് വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായുള്ള ടീമിന്റെ ആദ്യ പരിശീലന സെഷനില്‍ താരം പങ്കെടുത്തില്ല. ഇക്കാര്യം ബിസിസിഐ ഒഫീഷ്യല്‍ സ്ഥിരീകരിക്കുകയും ചെയ്തു.
‘പരിശീലന സെഷനില്‍ പങ്കെടുക്കില്ലെന്ന് വിരാട് ഞങ്ങളെ അറിയിച്ചിരുന്നു. അദ്ദേഹം ഇതുവരെ ക്യാമ്പിനൊപ്പം ചേര്‍ന്നിട്ടില്ല. അടുത്ത ദിവസം ക്യാമ്പിന്റെ ഭാഗമാവുമെന്നാണ് വിരാട് അറിയിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ ബയോ ബബ്ളില്‍ കഴിഞ്ഞ ശേഷമായിരിക്കും ടീം ജൊഹാനസ്ബര്‍ഗിലേക്കു പുറപ്പെടുക’ ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
Read Also:- വ്യായാമത്തിലൂടെ അല്‍ഷിമേഴ്‌സ് തടയാം
പര്യടനത്തിനു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളില്‍ വിരാട് ഒഴികയുള്ള താരങ്ങളെല്ലാം മുംബൈയിലെത്തിയിട്ടുണ്ട്. ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം ടീം മൂന്നു ദിവസം ക്വാറന്റീനില്‍ കഴിയും. തുടര്‍ന്ന് ഈ മാസം 16ന് ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്കു തിരിക്കും. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുക.
Post Your Comments