Latest NewsCricketNewsSports

ഇന്ത്യക്കെതിരെ വലിയൊരു വിജയം നേടിയെടുക്കാന്‍ ഇനി പാകിസ്ഥാന് കടുപ്പമാണ്: ഇമാദ് വസീം

കറാച്ചി: ഇന്ത്യക്കെതിരെ വലിയൊരു വിജയം നേടിയെടുക്കാന്‍ ഇനി പാകിസ്ഥാനു കടുപ്പമാണെന്ന് പാക് സ്പിന്നര്‍ ഇമാദ് വസീം. പാക്സ്ഥാന്‍ ടീമിന്റെ മുഴുവന്‍ കരുത്തുമാണ് അന്ന് ഇന്ത്യയ്‌ക്കെതിരെ കണ്ടതെന്നും എന്നാല്‍ ഇന്ത്യയ്ക്ക് അന്ന് മോശം ദിവസാമായിരുന്നെന്നും വസീം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്ത്യക്കെതിരെ വിജയിക്കുന്നത് എല്ലായിപ്പോഴും നല്ല അനുഭവമാണ്. പാകിസ്ഥാന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രത്യേക നിമിങ്ങളാണ് ഇതു സമ്മാനിക്കുന്നത്. ഇന്ത്യക്കെതിരായ കഴിഞ്ഞ മല്‍സരം ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. മല്‍സരഫലം ഞങ്ങളെ സംബന്ധിച്ച് പെര്‍ഫെക്ടുമായിരുന്നു. മല്‍സരത്തില്‍ ഞങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു’.

‘പക്ഷെ ഇന്ത്യക്കെതിരേ ടി20 ലോക കപ്പില്‍ കളിക്കുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. എനിക്കു ഈ മല്‍സരത്തില്‍ അവസരം നല്‍കിയതിനു നന്ദി. അന്നത്തെ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ടീം തൊട്ടതെല്ലാം പൊന്നായി മാറിയതു പോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. പിഴവുകളൊന്നും ടീം വരുത്തിയില്ല. ഇന്ത്യ വളരെ മികച്ച ടീമാണ്. പക്ഷെ അന്നത്തെ ദിവസം അവരെ നിഷ്പ്രഭരാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു’.

Read Also:- കണ്‍തടത്തിലെ കറുപ്പ് നീക്കാൻ ഐസ് ക്യൂബ്

‘ഈ മല്‍സരത്തില്‍ ആശ്ചര്യപ്പെടുത്തുന്ന തരത്തിലായിരുന്നു പാകിസ്ഥാന്‍ കളിച്ചത്. പാക് ടീമിനെ സംബന്ധിച്ച് ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സായിരുന്നു അതെന്നു പറയാന്‍ കഴിയും. അതിനാല്‍ തന്നെ അന്നു ഞങ്ങള്‍ നേടിയതു പോലെയൊരു വിജയം ഇനി ഭാവിയില്‍ ഇന്ത്യക്കെതിരേ ആവര്‍ത്തിക്കുകയെന്നത് വളരെ ബുദ്ധിമുട്ടായിരിക്കും’ ഇമാദ് വസീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button