അബുദാബി: പൊണ്ണത്തടി കുറക്കുന്നവർക്ക് വേണ്ടി പ്രത്യേക ചലഞ്ചുമായി യുഎഇ. റാക് ഹോസ്പിറ്റലും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ തടി കുറയ്ക്കുന്നവർക്ക് കുറച്ച ഓരോ കിലോയ്ക്കും 500 ദിർഹമാണ് സമ്മാനമായി ലഭിക്കുന്നത്.
ഡിസംബർ 17 മുതലാണ് ചലഞ്ച് ആരംഭിക്കുന്നത്. 10 ആഴ്ച്ചത്തേക്കാണ് ചലഞ്ച് നടക്കുക. വേൾഡ് ഒബീസിറ്റി ദിനമായ മാർച്ച് നാല് 2022 വരെയാണ് ഈ ചലഞ്ച് നടക്കുന്നത്. 3,000 ത്തിലേറെ ആളുകൾ ചലഞ്ചിൽ പങ്കെടുക്കും. ചലഞ്ചിൽ പങ്കെടുക്കുന്നവരുടെ ഭാരം അളക്കും. അതിന് ശേഷമാണ് ഇവരുടെ പേരുകൾ ചലഞ്ചിലേക്ക് രജിസ്റ്റർ ചെയ്യുക. എന്നാൽ ആശുപത്രിയിലെത്തി ഭാരം അളക്കാൻ കഴിയാത്തവർക്ക് വെർച്വലായും ഇതിന്റെ ചലഞ്ചിന്റെ ഭാഗമാകാൻ അവസരമുണ്ട്. ഇവർക്ക് അടുത്തുള്ള ക്ലിനിക്കുകളിൽ ഭാരം അളന്ന് മത്സരത്തിന്റെ വെബ്സൈറ്റിൽ രജിസ്ട്രേഷൻ ഫോം അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പണത്തിന് പുറമെ സ്റ്റേക്കേഷൻ, ഹെൽത്ത് ആൻഡ് ഹോളിഡേ പാക്കേജുകൾ, ഭക്ഷണ വൗച്ചറുകൾ തുടങ്ങിയ സമ്മാനങ്ങളും ചലഞ്ചിന്റെ ഭാഗമായുണ്ട്. ഫിസിക്കൽ, വെർച്വൽ കാറ്റഗറികളിൽ നിന്ന് ഓരോ പുരുഷനും സ്ത്രീയും വീതവും, കോർപ്പറേറ്റ് ടീമിൽ നിന്ന് ഒരു വിജയിയുമായിരിക്കും ഉണ്ടായിരിക്കുക.
Post Your Comments