KannurNattuvarthaLatest NewsKeralaNews

ടാ​ങ്കി​ൽ വെ​ള്ള​മു​ണ്ടോ​യെ​ന്ന് നോക്കാൻ കയറിയ ഗൃഹനാഥൻ വാ​ട്ട​ർ​ടാ​ങ്കി​ന്‍റെ മു​ക​ളി​ൽ ​നി​ന്ന് വീ​ണ് മ​രി​ച്ചു

വീ​ടി​നോ​ടു​ ചേ​ർ​ന്ന വി​റ​കു​പു​ര​യു​ടെ മു​ക​ളി​ൽ ക​യ​റി ടാ​ങ്കി​ൽ വെ​ള്ള​മു​ണ്ടോ​യെ​ന്നു നോ​ക്കു​ന്ന​തി​നി​ടെയാണ് അപകടം

കീ​ഴ്പ​ള്ളി : വാ​ട്ട​ർ ടാ​ങ്കി​ന് മുകളിൽ​ നി​ന്നു​ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കുണ്ടുമാങ്ങോട്ടെ അ​റ​യ്ക്ക​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ കു​ര്യ​ൻ(51)​ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​നോ​ടു​ ചേ​ർ​ന്ന വി​റ​കു​പു​ര​യു​ടെ മു​ക​ളി​ൽ ക​യ​റി ടാ​ങ്കി​ൽ വെ​ള്ള​മു​ണ്ടോ​യെ​ന്നു നോ​ക്കു​ന്ന​തി​നി​ടെയാണ് അപകടം. വി​റ​കു​പു​ര​യു​ടെ ഷീ​റ്റി​ൽ കാ​ൽ തെ​ന്നി താ​ഴെ ​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ഇ​രി​ട്ടി​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരിക്കുകയായിരുന്നു.

Read Also : ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്നു പിടിച്ചു: 70-കാരൻ പിടിയിൽ

ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മാ​ങ്ങോ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ക്കും.

ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തിരുന്ന കു​ര്യ​ൻ ര​ണ്ടാ​ഴ്ച​ മു​മ്പാ​ണ് അവധിക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. ജ​നു​വ​രി ഒ​ന്നി​ന് തി​രി​ച്ചു​പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം. അ​മ്മ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: ജോ​ബി, ജോ​മോ​ൾ, അ​നാ​ലി​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button