നെയ്യാറ്റിൻകര : തലസ്ഥാന നഗരിയിൽ വീണ്ടും വീടുകയറി ഗുണ്ടാക്രമണം. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി സുനിലിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുനിലിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളായ രഞ്ജിത്തും അഭിലാഷും ഒളിവിലാണ്.
ആറാലുംമൂട്ടിലെ ഓട്ടോഡ്രൈവറാണ് സുനിൽ. വൈകുന്നേരം അഞ്ചുമണിയോടെ സുഹൃത്തുക്കളായ സുനിലും സുധീഷും ഓട്ടോ സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് പ്രതികളായ രഞ്ജിത്തും അഭിലാഷുമായി വാക്കുതർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. പിന്നീട് ഇവർ തിരിച്ച് പോവുകയും ചെയ്തു.
Read Also : സുധീഷിനെ കൊലപ്പെടുത്തിയ പത്തംഗ സംഘത്തിൽ സഹോദരിയുടെ ഭർത്താവും: കൊലയ്ക്ക് പിന്നിൽ പ്രതികാരം
എന്നാൽ, രാത്രി 11 മണിയോടെ വീണ്ടും പക തീർക്കാനായിട്ട് പ്രതികൾ സുനിലിന്റെ വീട്ടിലെത്തി. തുടർന്ന് വീട്ടുകാരുടെ മുന്നിലിട്ട് സുനിലിനെ വെട്ടുകയായിരുന്നു. പൊലീസിനെ ഉടൻ വിളിച്ചെങ്കിലും സമയത്തിനെത്തിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവസ്ഥലത്ത് പൊലിസെത്തി വിവരങ്ങൾ അന്വേഷിച്ചത്.
Post Your Comments