MalappuramLatest NewsKeralaNattuvarthaNews

രാത്രി ചായ കുടിക്കാനെത്തിയവർക്ക് നേരെ ആക്രമണം : രണ്ടുപേർ അറസ്റ്റിൽ

തിരൂർ പറവണ്ണ മാങ്ങാട്ടയിൽ ആഷിഖ് (26), കൂട്ടായി ഐദ്രുവിന്‍റെ വീട്ടിൽ നിസാമുദ്ദീൻ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്

കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടത്തിൽ രണ്ടുപേർ പിടിയിൽ. തിരൂർ പറവണ്ണ മാങ്ങാട്ടയിൽ ആഷിഖ് (26), കൂട്ടായി ഐദ്രുവിന്‍റെ വീട്ടിൽ നിസാമുദ്ദീൻ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചായ കുടിക്കാനെത്തിയവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്തയാളെ മർദ്ദിക്കുകയും നാട്ടുകാർക്ക് നേരെ കത്തി വീശുകയും ചെയ്ത ഗുണ്ടാസംഘത്തിലെ രണ്ടുപേരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : രണ്ട് ആണ്മക്കളെയും സുന്ദരികളാക്കി കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ അമ്പിളി ദേവി: വീഡിയോ വൈറൽ

തിരൂർ പൊലീസിന്‍റെ സഹായത്തോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുറ്റിപ്പുറം പൊലീസ് ഇവരെ പിടികൂടിയത്. കൂട്ടുപ്രതിയും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ ഫെമീഷിനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button