ഒല്ലൂർ: കണ്ടെയ്നർ ലോറി ഇടിച്ച് സൈക്കിൾ യാത്രികനായ റിട്ട.എൻജിനീയർ മരിച്ചു. ദേശീയപാത മരത്താക്കരയിൽ വെച്ച് ആറാട്ടുപുഴ ഞെരുവശേരി ഞെരുവക്കാവ് വാരിയത്ത് കൃഷ്ണവാരിയരുടെ മകൻ ബാലഗോപാലൻ (71) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 7.30 നായിരുന്നു അപകടം. ബാലഗോപാലൻ സൈക്കിളിംഗ് താരമായിരുന്നു. രാവിലെ സൈക്കിളിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് തെറിച്ചുവീണ ബാലഗോപാലൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Read Also : നിരോധിത മേഖലയിലേക്ക് ഫൊട്ടോഗ്രഫറും കൂട്ടരും എന്തിന് പോയി? മലയാളി ഫോട്ടോഗ്രഫറുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്
അതേസമയം അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നിറുത്താതെ പോയി. തുടർന്ന് ഒല്ലൂർ പൊലീസ് എറണാകുളത്ത് വെച്ച് വാഹനം കസ്റ്റഡിയിൽ എടുത്തു. ഭാര്യ: സുധ. വിദ്യ അക്കാദമിയിലെ ഡീൻ ആണ്. മക്കൾ: സോണിയ, അശ്വതി. ഇരുവരും വിദേശത്താണ്. സംസ്കാരം പിന്നീട് നടക്കും.
Post Your Comments