KeralaLatest NewsIndia

പൊളിറ്റിക്കൽ ഇസ്ലാമിസത്തെ ആവേശം കൊളളിക്കുന്ന ലീഗിന്റെ നിലപാട് അപകടം, തിരുത്തിയില്ലെങ്കിൽ നഷ്ടം : അബ്ദുള്ളക്കുട്ടി

ഇത് ജീഹാദി ഗ്രൂപ്പുകൾക്ക് ശക്തിയും ഊർജ്ജവും പകരുകയേ ചെയ്യുകയുള്ളൂ.

കൊച്ചി: കേരളത്തിലെ ലീഗ് പേരിനൊപ്പം മുസ്ലിം ഉണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അവരുടെ നേതാക്കൾ എടുത്ത നിലപാട് മിതവാദ രാഷ്ട്രീയത്തിന്റെതായിരുന്നു എന്നോർമ്മിപ്പിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളകുട്ടി. അബ്ദുൾ നാസർ മദനിയുടെ തീവ്രവാദത്തേയും, ഐ എൻ എല്ലിന്റെ ഉഗ്രവാദത്തേയും ശക്തായി എതിർത്തു നിന്നു എന്ന് മാത്രമല്ല.

എൻഡിഎഫിനെയും, എസ്ഡിപിഐയെയും, പോപ്പുലർ ഫ്രണ്ടിനെയും നഖശിഖാന്തം ചെറുത്ത് നിന്ന പ്രസ്ഥാനമാണ് ലീഗ് .
ജമാത്ത് ഇസ്ലാമിയുടെ മൗദൂദിവാദത്തിന് കേരളത്തിൽ തടയിട്ടതിലും ലീഗിന് ചെറുതല്ലാത്ത പങ്ക് ഉണ്ട്. എന്നാൽ ഇപ്പോൾ ലീഗ് തീവ്രവാദത്തിനു മറപിടിക്കുന്നു എന്നാണു അബ്ദുള്ളക്കുട്ടിയുടെ ആരോപണം. അത് നാശത്തിലേക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ മുസ്ലിം സമൂഹം ഇന്ന് സവിശേഷ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്
സമുദായത്തിനകത്തുള്ള മിതവാദികളും തീവ്രനിലപാട്കാരും തമ്മിലുള്ള തർക്കം രൂക്ഷമായി കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്
അതിന്റെ പ്രകടമായ വേദിയായിരുന്നു കോഴിക്കോട്ട് കടപ്പുറത്ത് നടന്നലീഗ് സമ്മേളനം.

കുഞ്ഞാലികുട്ടിയും MK മുനീറും മിതവാദ സ്വരത്തിലും
അബ്ദുൾ റഹ്മാൻ കല്ലായിയും,
KM ഷാജിയും നടത്തിയ പ്രസംഗം ഇസ്ലാമിക തീവ്രവാദത്തിന്റെ സ്വരത്തിലും,ഭാവത്തിലും രൂപത്തിലുമായിരുന്നു.
കേരളത്തിലെ ലീഗ് പേരിനൊപ്പം മുസ്ലിം ഉണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അവരുടെ നേതാക്കൾ എടുത്ത നിലപാട് മിതവാദ രാഷ്ട്രീയത്തിന്റെതായിരുന്നു.
അബ്ദുൾ നാസർ മദനിയുടെ തീവ്രവാദത്തേയും,
ഐ എൻ എല്ലിന്റെ ഉഗ്രവാദത്തേയും..
ശക്തായിഎതിർത്തിനിന്നു എന്ന് മാത്രമല്ല.
NDF നെയും, SDPI യും, PFI യേയും നഗശിഖാന്തം ചെറുത്ത് നിന്ന പ്രസ്ഥാനമാണ് ലീഗ് .

ജമാത്ത് ഇസ്ലാമിയുടെ മൗദൂദിവാദത്തിന് കേരളത്തിൽ തടയിട്ടതിലും ലീഗിന് ചെറുതല്ലാത്ത പങ്ക് ഉണ്ട്..
പക്ഷെ ഇന്ന് രാജ്യത്താകെ ശക്തിപ്പെട്ടുവരുന്ന ഇസ്ലാമാക ത്രീവ ആശയത്തിന്റെ സ്വാധീനത്തിൽപ്പെട്ട് ഒരു വിഭാഗം മുസ്ലിം ചെറുപ്പക്കാർ ജീഹാദി ഗ്രൂപ്പിലേക്ക് മാറി കൊണ്ടിരിക്കുന്നത് ഒരു സത്യമാണ്
മുസ്ലിം ലീഗിൽ നിന്ന് ചെറായതോതിൽ ചുരുക്കം പേർ ചുവട് മാറുന്നുമുണ്ട്.
അത് സമുദായത്തിനും , രാജ്യത്തിനും അപകടമാെണെന്ന് ഉറക്കെ പറയുന്നതിന് പകരം മതേതര രാഷ്ട്രീയ ലോകത്തെ ആകെ ഞെട്ടിപ്പിക്കുന്ന
ഒരു നിലപാടാണ് ഇപ്പോൾ ലീഗ് എടുത്തിരിക്കുന്നത്
പൊളിറ്റിക്കൽഇസ്ലാമിസത്തേ ആവേശം കൊളളിക്കുന്ന നിലപാട് ആയിപ്പോയി.

ഇത് ജീഹാദി ഗ്രൂപ്പുകൾക്ക്
ശക്തിയും ഊർജ്ജവും പകരുകയേ ചെയ്യുകയുള്ളൂ.
കേരള രാഷ്ടീയയത്തിന്റെ ഭാവി തകർക്കും
രാജ്യത്തിന്റെ സമാധാനപരമായ പുരോഗതിക്കു ദോഷം ചെയ്യും.
അത് കൊണ്ട് മുസ്ലീം ലീഗ് നേതൃത്വം ഒരു ആത്മ പരിശോദന നടത്തണം
തിരുത്തുകയും ചെയ്യണം
അല്ലെങ്കിൽ ഏറ്റവും വലിയ നഷ്ടം മുസ്ലിം ലീഗിനായിരിക്കും
സമുദായത്തിന് ആയിരിക്കും
മുമ്പ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇത് പോലെ ഒരു പ്രതിസന്ധി നേരിട്ടിരുന്നു.

നെക്സ്ലേറ്റുകളും, മാവോയ്സ്റ്റികളും ഇ എംഎസ്സിനും, ഏകെജിക്കും, തീവ്രതപോരാ എന്ന് പറഞ്ഞ് മനുഷ്യരുടെ തലയറുക്കുന്ന ഭീകരമാവാദ രാഷ്ട്രീയത്തിലേക്ക് പോയി.
ഒരു പാട് ചെറുപ്പക്കാരെ പ്രത്യേകിച്ച് പ്രഫഷണൽ കോളജുകളിലെ യുവാക്കളെവരെ ആ ത്രീവ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആകർഷിച്ചു
പക്ഷെ ഇ എം എസ് ഉൾപ്പെടെയുള്ള നേതാക്കൾ അതിനെ ശക്തിയുത്വം എതിർത്ത്
തോൽപിച്ചു.

കരുണാകരനെപ്പോലുള്ള ഭരണാധികാരികൾ പോലീസിനെ ഉപയോഗിച്ച് മുളയിലെ നെക്സലിസത്തെ തകർത്ത് തരിപ്പണമാക്കി.
അല്ലായിരുന്നുവെങ്കിൽ കേരളം വടക്കേന്ത്യയിൽ ചിലയിടങ്ങളിൽ കണ്ടതുപോലെ കമ്യുണിസ്റ്റ് ത്രീവ്രവാദികളുടെ താവളമാകുമായിരുന്നു.
അതുപോലെ സമാനമായ ഒരന്തരീക്ഷമാണ് ഇന്ന് കേരളത്തിൽ കാണുന്നത്
നല്ല വിദ്യാസമ്പന്നരായ പ്രഫഷണൽ കോളജിൽ നിന്ന് പോലും ഇസ്ലാമിക തീവ്രവാദത്തിലേക്ക് യുവാക്കൾ യുവതികൾ ആകർഷിക്കപ്പെടുന്നു.
ഏറ്റവും അവസാനം കണ്ണൂരിലെ രണ്ട് കുലീന കുടുംബത്തിലെ കുട്ടികളാണ് ISIS ന് വേണ്ടി ഓൺ ലൈൻവഴി
ഫണ്ട് ശേഖരിച്ച് ദേശദ്രോഹികളായി ജയിലിൽ കഴിയുന്നത്
കേരളത്തിലെ ഭരണപ്രതിപക്ഷ പാർട്ടികൾ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്ത്
ശരിയായ നിലാപാട് സ്വീകരിക്കുന്നില്ലെങ്കിൽ
കേരളത്തിലെ ഭാവി ഇരുളടഞ്ഞതായിപ്പോകും.

കേരളത്തിൽ ഒട്ടനവധി
വികസന പ്രശ്നങ്ങളും, കടബാധ്യതകളും എല്ലാം ഉണ്ടെങ്കിലും
അതൊക്കെ നമുക്ക് പരിഹരിക്കാനാവും
നമ്മുടെ കുട്ടികൾ വിഭ്യാസമ്പന്നരാണ്
മലപ്പുറത്തെ ഉമ്മ കുട്ടികൾ വരെ ദേശീയ എൻട്രൻസ് പരീക്ഷകളിൽ ഒന്നാം റാങ്ക് നേടുന്ന കാലത്താണ് നാം എത്തി നിൽക്കുന്നത്
രാഷ്ട്രീയ നേതാക്കൾ ഈ മക്കളുടെ ഭാവിയെങ്കിലും ഓർക്കണം.
സമാധാനമുണ്ടെങ്കിലേ വികസനമുണ്ടാവുകയുള്ളൂ
വികസനമുണ്ടെങ്കിലേ ഐശര്യമുണ്ടാവുകയുള്ളൂ.
മന്ത്രിറിയാസിന്റെ വിവാഹ വിവാദത്തിൽ കേരളം
ശ്രദ്ധിക്കാതെപോയ ഒരു ഭീകരസംഭവം കോതമംഗലത്ത് നടന്നു.

കേന്ദ്ര അന്വേഷണ ഏജൻസിയെയും, പോലീസിനേയും
പഴയ നെക്സൽ മോഡലിൽ തടഞ്ഞ് കൂക്കിവിളിച്ച് തുരത്തി ഓടിച്ചു.
പ്രമുഖ SDPI നേതാവിന്റെ വീട്ടിൽ റെയ്ഡ് ചെയ്യാൻ വന്നപ്പോൾ ആണ് സംഭവം.
ഇത് നമ്മുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കലായിരുന്നു. അവിടെ ബോലോ തക്ബീർ മുദ്രാവാക്യം വിളിച്ചതും, അള്ളാഹുവിന്റെ നിയമം മാത്രമാണ് ഞങ്ങൾക്ക് ബാധകം എന്ന് ഉച്ചഭാഷിണിയിൽ പ്രസംഗിച്ചതും
നാം കേൾക്കുന്നില്ലെങ്കിൽ
തടയുന്നില്ലെങ്കിൽ
ദൈവത്തിന്റെ സ്വന്തം നാണ് താലിബാനികളുടെ നാടായി മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button