KottayamKeralaNattuvarthaLatest NewsNews

യുവതിയുടെ ആത്മഹത്യ : കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് ഭർത്താവ് മാനസീകമായി പീഡിപ്പിച്ചു, യുവാവിനെതിരെ പരാതിയുമായി അച്ഛൻ

ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തത് എന്ന് തോമസ് കടുത്തുരുത്തി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു

കോട്ടയം : കുറുപ്പന്തറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ അച്ഛൻ രം​ഗത്ത്. കൊച്ചംപറമ്പിൽ തോമസ് ആണ് മകളുടെ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തത് എന്ന് തോമസ് കടുത്തുരുത്തി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കുറുപ്പന്തറ ആക്കാംപറമ്പിൽ കെവിൻ മാത്യുവിന്റെ ഭാര്യ എലിസബത്തിനെ (31) വ്യാഴാഴ്ച 11 നാണ് ഞീഴൂരിൽ ബന്ധുവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 2 വയസുള്ള മകളുണ്ട്. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞു കൊണ്ടുള്ള ഭർത്താവിന്റെ മാനസികപീഡനമാണ് മരണത്തിന് കാരണമായത് എന്നാണ് തോമസ് പറയുന്നത്.

Read Also : ‘എല്ലായിടത്തും പാർട്ടിക്കാരെ കുത്തി നിറയ്ക്കുന്നു, കേരളത്തിന് ഏറ്റവും അപമാനകരമായ രാഷ്ട്രീയ ഇടപെടൽ’:വി ഡി സതീശൻ

2019 ജനുവരിയിലാണ് എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനും വിവാഹിതരായത്. 60 പവൻ സ്വർണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നൽകിയിരുന്നു. ഉഴവൂർ കോളജിൽ ഗസ്റ്റ് അധ്യാപികയായിരുന്ന എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടിൽ നിന്നു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കെവിനും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്തതായി കടുത്തുരുത്തി എസ്ഐ വിപിൻ ചന്ദ്രൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button