ബംഗളൂരു : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വിദ്വേഷ പോസ്റ്റുകളും സ്‌മൈലികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കർണാടക. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ ആണ് മുന്നറിയിപ്പ് നൽകിയത്.
‘ഇത് ഒരിക്കലും ക്ഷമിക്കാനാകില്ല.ഈ പ്രവണതയെ താൻ അപലപിക്കുകയാണ്. ഇത്തരം ഇമോജികളോ സന്ദേശങ്ങളോ ഇടുന്നവർ വൈകാതെ നടപടി നേരിടേണ്ടി വരും’-മുഖ്യമന്ത്രി പറഞ്ഞു. ഇവർക്കെതിരെ കടുത്ത നിയമനടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകളും സ്‌മൈലികളും വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Post Your Comments