
പത്തനാപുരം : കുടുംബവഴക്കിനിടെ ഷാള്‍ കഴുത്തിൽ മുറുകി ഭർത്താവ് മരിച്ചു കടുവാത്തോട് സെയ്ദലി മന്‍സിലില്‍ ഷാജഹാനാ (സാബു -42) ണ് മരിച്ചത്. ഇയാള്‍ കാര്യറ സ്വദേശിയാണ്. സംഭവത്തില്‍ ഷാജഹാന്റെ ഭാര്യ നിസയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഷാജഹാന് മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഒറ്റമുറി ഷെഡില്‍ ആണ് ഇവര്‍ താമസിക്കുനന്നത്. ഇവരെ കുട്ടികള്‍ക്ക് മുമ്പില്‍ വച്ചായിരുന്നു പിടിവലി നടന്നത്. ഷാജഹാനും നിസയും തമ്മിലുളള പിടിവലിക്കിടെ കഴുത്തില്‍ ഷാള്‍ മുറുക്കിയതോടെ ഷാജഹാന് അബോധാവസ്ഥയിലാവുകയായിരുന്നു.
Read Also : മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങി വീണ്ടും മകളെ ലൈംഗികമായി പീഡിപ്പിച്ചു: പിതാവ് അറസ്റ്റിൽ
തുടർന്ന് നിസയുടെ പിതാവും സഹോദരനും ചേര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തില്‍ പാടുകള്‍ കണ്ട സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് നിസയെ കസ്റ്റഡയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. അതേസമയം നിസയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മക്കള്‍: റിസാന, സെയ്ദലി.
Post Your Comments