![](/wp-content/uploads/2021/12/police-1.jpg)
അഞ്ചൽ: അഞ്ചൽ പൊലീസിനെതിരെ പരാതിയുമായി വീട്ടമ്മ രംഗത്ത്. എ.ടി.എമ്മിൽ നിന്ന് പണം മോഷ്ടിച്ച ആളെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്.ഐ അപമര്യാദയായി പെരുമാറുകയും തടിച്ചുകൂടിയ അയൽവാസികൾ കേൾക്കെ, ഭർത്താവ് ഷാജഹാൻ (48) മോഷ്ടാവാണെന്ന് വിളിച്ചുപറഞ്ഞ് അപമാനിക്കുകയും ചെയ്തെന്നാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്.
അഞ്ചൽ എസ്.ഐ ജ്യോതിഷ്കുമാറിനെതിരെ ഇടമുളയ്ക്കൽ ഷംനാദ് മൻസിലിൽ ഷീജ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് ആണ് പരാതി നൽകിയത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് പരാതിക്കാസ്പദമായ സംഭവം. ഏതാനും ദിവസം മുമ്പ് ഇടമുളയ്ക്കൽ തൊള്ളൂർ സ്വദേശി റസാക്ക് തന്റെ എ.ടി.എം കാർഡ് പനച്ചവിള ജങ്ഷനിലെ എ.ടി.എം കൗണ്ടറിൽ വെച്ച് എടുക്കാൻ മറന്നുപോയി. പിന്നീടവിടെയെത്തിയ അജ്ഞാതൻ ഈ കാർഡുപയോഗിച്ച് 10,000 രൂപ പിൻവലിക്കുകയും ഇതിന്റെ മെസേജ് ഫോണിൽ വന്നതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് എ.ടി.എം കാർഡ് നഷ്ടപ്പെട്ട വിവരം റസാക്ക് തിരിച്ചറിഞ്ഞത്. തുടർന്ന് ഉടൻ തന്നെ പനച്ചവിള എസ്.ബി.ഐ ശാഖയിലും അഞ്ചൽ പൊലീസിലും പരാതി നൽകി.
Read Also : പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ ഗുണ്ടാ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
എ.ടി.എം കൗണ്ടറിലെ സി.സി ടി.വി ദൃശ്യത്തിൽ നിന്ന് ലഭിച്ചയാളുടെ സാദൃശ്യമുള്ളതായി സംശയിച്ചാണ് പൊലീസ് സംഘം ഷാജഹാനെ തേടിയെത്തിയത്. ഇതേ സംശയത്തിന്റെ പേരിൽ ഷാജഹാന്റെ സഹോദരൻ ബഷീറി (52)നെയും പൊലീസ് ആക്ഷേപിച്ചെന്ന് ആരോപണമുണ്ട്. ബന്ധുവായ തുമ്പിക്കുന്ന് സ്വദേശി മുഹമ്മദ് ഷായെ (30) കസ്റ്റഡിയിൽ വെച്ച് കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമവും പൊലീസ് നടത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
Post Your Comments