പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു. കല്ലൂർ സ്വദേശി സുധീഷിന്റെ കാലാണ് ആക്രമി സംഘം വെട്ടി മാറ്റിയത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേർ ആടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.
Also Read : മുഖ്യമന്ത്രിക്ക് അധികാരത്തിൻ്റെ മത്ത്: ആത്മാഭിമാനമുണ്ടെങ്കിൽ രാജിവെക്കണമെന്ന് എം.ടി രമേശ്
സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്ത് ഇട്ടു സംഘം വെട്ടുകയായിരുന്നു. കാൽ വെട്ടിയെടുത്ത് ശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
Post Your Comments