ThiruvananthapuramKeralaNattuvarthaNews

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യുവരാജിനെ അജ്ഞാത വാഹനം ഇടിച്ച് നിര്‍ത്താതെ പോയി : ഇയാളുടെ ഭാണ്ഡം പരിശോധിച്ച പൊലീസ് ഞെട്ടി

സേലം സ്വദേശി യുവരാജിനെ(75)യാണ് അജ്ഞാതവാഹനം ഇടിച്ച് നിർത്താതെ പോയത്

തിരുവനന്തപുരം: അജ്ഞാത വാഹനം ഇടിച്ച് നിര്‍ത്താതെ പോയ കടത്തിണ്ണയില്‍ കിടന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തിയത് അരലക്ഷത്തോളം രൂപ. തിരുവനന്തപുരം പോത്തന്‍കോട് കണിയാപുരം ദേശീയപാതയോരത്താണ് സംഭവം. സേലം സ്വദേശി യുവരാജിനെ(75)യാണ് അജ്ഞാതവാഹനം ഇടിച്ച് നിർത്താതെ പോയത്. വെള്ളിയാഴ്ച അതിരാവിലെ അഞ്ച് മണിക്കായിരുന്നു അപകടം.

നാളുകളായി ഈ ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യുവരാജ് ഇവിടുത്തെ കടത്തിണ്ണകളിലാണ് രാത്രി തങ്ങിയിരുന്നത്. വെള്ളിയാഴ്ച പതിവ് പോലെ കണിയാപുരം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം കടത്തിണ്ണയില്‍ ഉറങ്ങുമ്പോഴാണ് അജ്ഞാത വാഹനം തട്ടിയിട്ട് കടന്ന് കളഞ്ഞത്.

Read Also :‘മലപ്പുറത്തെ രാജാവായിരുന്നു വാരിയംകുന്നത്ത് ഹാജി, റെമീസിന്റെ പുസ്തകത്തിലെ ഛായ കുടുംബത്തിലെ പലർക്കുമുണ്ട്’: ഹാജിറ

ഇടിയുടെ ആഘാതത്തിൽ ഇയാളുടെ ഭാണ്ഡത്തില്‍ നിന്നും നാണയങ്ങളും നോട്ടുകളും തെറിച്ചുവീണു. ഈ സമയം പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്ന മംഗലാപുരം പൊലീസ് ഹൈവെ പട്രോളിംഗ് സംഘം ആണ് അംബുലന്‍സ് വിളിച്ച് യുവരാജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് സാരമുള്ളതല്ല.

തുടര്‍ന്ന് യുവരാജിന്‍റെ കെട്ടിലെ പണം നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊലീസ് എണ്ണി തിട്ടപ്പെടുത്തി. ഇത് 46,700 രൂപയോളം ഉണ്ടായിരുന്നു. ഇതില്‍ 9,500 രൂപ ആശുപത്രി ചിലവിന് യുവരാജിന് നല്‍കി. ബാക്കി പണം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി വിട്ടശേഷം ഈ തുക യുവരാജിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button