മലപ്പുറത്തെ രാജാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് തന്റെ വാപ്പ പറഞ്ഞിട്ടുണ്ടെന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ ഹാജിറ. വലിപ്പ രാജാവായിരുന്നുവെന്നത് അക്കാലത്ത് പറയുമ്പോള്‍ വിശ്വസിക്കാനേ ബുദ്ധിമുട്ടായിരുന്നുവെന്നും റമീസ് എഴുതിയ പുസ്തകം വായിച്ചപ്പോൾ അതെല്ലാം സത്യമായിരുന്നുവെന്ന് മനസിലായെന്നും ഹാജിറ പറയുന്നു. ജി.ഐ.ഒ കേരള പുറത്തിറക്കിയ അഭിമുഖ വീഡിയോയിലൂടെയാണ് ഹാജിറ ഇക്കാര്യം പറഞ്ഞത്.
Also Read:മറഡോണയുടെ മോഷണം പോയ ആഢംബര വാച്ച് അസാമില്‍: ഒരാള്‍ അറസ്റ്റില്‍
അതേസമയം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഹാനായ മനുഷ്യനാണെന്ന് ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകം പുറത്തിറക്കിയ റമീസ് മുഹമ്മദ് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പത്ത് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തകം പുസ്തക രൂപത്തിൽ പുറത്തുവന്നതെന്ന് റമീസ് പറയുന്നു. വാരിയംകുന്നന്‍ ശരിക്കും വലിയൊരു സംഭവമാണെന്ന് റമീസ് പറയുന്നു. ഒരു സൂപ്പർ ഹീറോ എന്നൊക്കെ പറയുന്നത് പോലെയാണ് അദ്ദേഹം. വാരിയംകുന്നന്‍ വലിയൊരു സംഭവമാണെന്ന് തോന്നിയപ്പോഴാണ് വലിയ രീതിയിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് റമീസ് പറയുന്നു.
റമീസ് എഴുതിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ ഇയാളുടെ യഥാര്‍ത്ഥ ചിത്രവും ഉൾപ്പെടുത്തിയതായി കഥാകൃത്ത് അവകാശപ്പെട്ടിരുന്നു. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്നായിരുന്നു റമീസ് അവകാശപ്പെട്ടത്. ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തവർക്ക് റമീസ് മറുപടി നൽകുകയും ചെയ്തിരുന്നു.
Post Your Comments