ബന്ദിപ്പോറ: ജമ്മുകാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരരെ വെറുതെ വിടില്ലെന്ന് കാശ്മീര്‍ പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നീ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. തന്റെ പിതാവിന്റെ വേര്‍പ്പാടില്‍ മനംനൊന്ത് കരയുന്ന മുഹമ്മദ് സുല്‍ത്താന്റെ മകളുടെ വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 23 സെക്കന്‍ഡുളള ഈ വീഡിയോ കാശ്മീര്‍ പൊലീസ് പങ്കുവച്ചിരുന്നു.
Read Also : മറഡോണയുടെ മോഷണം പോയ ആഢംബര വാച്ച് അസാമില്‍: ഒരാള്‍ അറസ്റ്റില്‍
ഈ മകളെ അനാഥമാക്കിയ തീവ്രവാദികളെ വെറുതെ വിടില്ലെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് കാശ്മീര്‍ പൊലീസ് കുറിച്ചു. വെളളിയാഴ്ച ഗുല്‍ഷാന്‍ ചൗക്കില്‍ പൊലീസ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിലാണ് സോപ്പോരിലെ ഷാ വാലി മുഖാം ധാംഗര്‍പോര സ്വദേശിയും 37 കാരനായ മുഹമ്മദ് സുല്‍ത്താന്‍ കൊല്ലപ്പെട്ടത്. മുഹമ്മദ് സുല്‍ത്താനെ കൂടാതെ ഫയാസ് അഹമ്മദ് എന്ന പൊലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രദേശത്തെ ഒരു മാര്‍ക്കറ്റിന്റെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പൊലീസിന് നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഭീകര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നാല് കുട്ടികളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാനമാര്‍ഗമായിരുന്നു മുഹമ്മദ് സുല്‍ത്താന്‍. മൂന്ന് മാസം മുമ്പാണ് മുഹമ്മദ് സുല്‍ത്താന് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചത്.
Post Your Comments