ThiruvananthapuramNattuvarthaLatest NewsKeralaNews

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി ആർ.ശ്രീലേഖ

തിരുവനന്തപുരം: കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയെക്കുറിച്ച് അറിയിക്കാൻ പൊലീസിനെ ബന്ധപ്പെട്ടപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്ന് ശ്രീരേഖ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശ്രീലേഖ കേരള പൊലീസിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവവും പരാതിയും അറിയിച്ചത്. ഒരു മുൻഡി.ജി.പിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

Also Read : ഈ കണ്ണുനീര്‍ വെറുതെയാകില്ല: പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരരെ വെറുതെ വിടില്ലെന്ന് കാശ്മീര്‍ പൊലീസ്

വലിയതുറ പോലീസ് സ്റ്റേഷൻ, വനിതാ സെൽ മറ്റു ചില പോലീസ് ഓഫീസുകൾെന്നിവരിൽ നിന്നെല്ലാം നീതി കിട്ടാതായതോടെയാണ് സ്ത്രീ തന്നെ സമീപിച്ചത്. ഇതേക്കുറിച്ച് പറയാനായി വിളിച്ചപ്പോൾ ശംഖുമുഖം എ.സി.പി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഇങ്ങനെയുള്ള സ്ത്രീകൾ പറയുന്ന കഥകൾ കേട്ട് തന്നെ പോലെയുള്ള ഉദ്യോ​ഗസ്ഥരെ വിളിക്കരുതെന്ന് എ.സി.പി എന്നോട് ആവശ്യപ്പെട്ടതായും ശ്രീലേഖ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button