ErnakulamNattuvarthaLatest NewsKeralaNews

ഹോ​സ്റ്റ​ലി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ : എ​ട്ട് വി​ദ്യാ​ര്‍​ഥി​നിക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

ഛര്‍​ദ്ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യതിനെ തുടർന്ന് എ​ട്ട് വി​ദ്യാ​ര്‍​ഥി​നിക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

കൊ​ച്ചി: നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന എ​യിം​ഫി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഹോ​സ്റ്റ​ലി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ലേഡീസ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ഛര്‍​ദ്ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യതിനെ തുടർന്ന് എ​ട്ട് വി​ദ്യാ​ര്‍​ഥി​നിക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ഒ​രു വി​ദ്യാ​ര്‍​ഥി​നി ചോ​ര ഛര്‍​ദ്ദിക്കുകയും ചെയ്തിരുന്നു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ഴ​കി​യ ഭ​ക്ഷ​ണ​മാ​ണ് ത​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ​തെ​ന്നു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​റ​യു​ന്നു.

Read Also : മ​ര​ക്ക​മ്പനി​ തൊ​ഴി​ലാ​ളി​ കമ്പനിയിൽ മരിച്ച നിലയിൽ : അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊലീസ് കേ​സെ​ടു​ത്തു

ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ ക​ല്യാ​ണ്‍ യോ​ജ​ന പ്ര​കാ​രം നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​താ​ണ് പാ​ലാ​രി​വ​ട്ട​ത്തു​ള്ള എ​യിം​ഫി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന്ന സ്ഥാ​പ​നം. ‌‌‌സംഭവുമായി ബന്ധപ്പെട്ട് സ്ഥാ​പ​ന​ത്തി​നെ​തി​രെ പാ​ലാ​രി​വ​ട്ടം പൊലീ​സ് കേ​സെ​ടു​ത്തു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​തെ​ന്നു പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​ വി​ഭാ​ഗ​വും സ്ഥാ​പ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button