ThiruvananthapuramLatest NewsKeralaNattuvarthaNews

പൂക്കൾക്കൊപ്പം പശു സ്വർണമാല വിഴുങ്ങി : മാല പുറത്തെടുക്കാൻ നടത്തിയത് അപൂർവ ശസ്ത്രക്രിയ

ബംഗളൂരൂ: പൂജാ സമയത്ത് കഴുത്തിൽ അണിഞ്ഞ മാല വിഴുങ്ങിയ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഏറെ നീണ്ടു പോയ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുത്തു. കർണാടകയിലെ ഹീപ്പനപ്പള്ളി സ്വദേശി ശ്രീകാന്ത് ഹെഗ്ഡെയുടെ വീട്ടിലായിരുന്നു സംഭവം. പൂജാ സമയത്ത് പശുക്കളെ കുളിപ്പിച്ച് ആഭരണങ്ങളിട്ട് അണിയിച്ചൊരുക്കുന്നത് ഇവിടത്തെ പതിവ് കാഴ്‌ചയാണ്. നാല് മാസം പ്രായമുള്ള പശുക്കുട്ടിയെയാണ് ഒന്നര പവന്റെ സ്വർണമാലയിട്ട് ശ്രീകാന്ത് ഹെഗ്ഡെ പൂജക്കൊരുക്കിയത്.

Also Read : വയോധികനുമായി സിന്ധു അടുത്തിടപഴകി, മടിയില്‍ കയറി ഇരുന്ന ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ചു : തട്ടിപ്പിന്റെ ആരംഭം ഇങ്ങനെ

ചടങ്ങെല്ലാം കഴിഞ്ഞതോടെ പശുവിന്റെ കഴുത്തിൽ നിന്നും മാല ഊരി പൂക്കൾക്കൊപ്പം വയ്‌ക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോഴാണ് വച്ച സ്ഥലത്ത് മാല ഇല്ലെന്ന് മനസിലായത്. പ്രദേശവാസികളെല്ലാം ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂക്കൾക്കൊപ്പം പശുക്കുട്ടി മാലയും അകത്താക്കിയെന്ന് അറിയുന്നത്. തുടർന്ന് പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, മെറ്റൽ ഡിറ്റക്‌ടർ ഉപയോഗിച്ച് വെറ്റിനറി സർജനാണ് മാല പശുവിന്റെ വയറ്റിലുണ്ടെന്ന കാര്യം സ്ഥിരീകരിക്കുന്നത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button