
മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല അയ്യനാട്ട്പറമ്പിൽ അജേഷി (37) നെയാണ് കോടതി ശിക്ഷച്ചത്. തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്.
2015 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അന്യസംസ്ഥാനത്ത് നിന്നും കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴി കെ.എസ്.ആർ.ടി.സി ബസിൽ രണ്ടു കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വന്നെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി. എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
Post Your Comments