വാഷിംഗ്ടണ്‍: അമേരിക്കയിൽ ഒമൈക്രോൺ രൂക്ഷം. വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുന്നതാണ് ഒമൈക്രോണ്‍ എന്നാണ് യുഎസ്സില്‍ നിന്നുള്ള കേസുകള്‍ തെളിയിക്കുന്നത്. 43 ഒമൈക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരെല്ലാം സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചവരാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read : ഫാക്ടറിയില്‍ വാതകച്ചോര്‍ച്ച, കമ്പനി ഉടമ മരിച്ചു : നിരവധി പേര്‍ അബോധാവസ്ഥയില്‍
അമേരിക്കയിലെ 22 സംസ്ഥാനങ്ങളില്‍ ഇതുവരെ ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 25 പേര്‍ പതിനെട്ടിനും 39 വയസ്സിനും ഇടയിലുള്ളവരാണ്. പതിനാല് പേര്‍ അന്താരാഷ്ട്ര യാത്ര നടത്തിയവരാണ്. ആറ് പേര്‍ നേരത്തെ കൊവിഡ് വന്ന് ഭേദമായവരാണ്.
Post Your Comments