ഈറോഡ്: തമിഴ്നാട്ടിലെ ഈറോഡില്‍ ദ്രവ ക്ലോറിന്‍ നിര്‍മാണ ശാലയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ കമ്പനി ഉടമസ്ഥന് മരിച്ചു. ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇരുപതോളം പേരെ ആശുപത്രിയിലാക്കി. 13 പേര് ചോര്‍ച്ചയുണ്ടായ സമയത്തുതന്നെ ബോധരഹിതരായി.ചിട്ടോഡില് പ്രവര്‍ത്തിച്ചിരുന്ന ദ്രവ ക്ലോറിന്‍ പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായത്. കമ്പനി ഉടമ ദാമോദരന്‍(43) സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. സിലിണ്ടര്‍ റിഫില്‍ ചെയ്യുന്ന സമയത്താണ് ചോര്‍ച്ചയുണ്ടായത്.
Read Also : ശബരിമല തീർത്ഥാടനം : പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെ
കമ്പനിയില്‍ ആ സമയത്ത് ജോലി ചെയ്തിരുന്ന 20ഓളം പേരില്‍ 13 പേര് വാതകം ശ്വസിച്ച ഉടന്‍ ബോധരഹിതരായി. സഹപ്രവര്‍ത്തകരാണ് പോലിസിനെ അറിയിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയശേഷമാണ് ചോര്‍ച്ച അടച്ചത്. ശ്വാസം മുട്ടല്‍ ഉണ്ടായവരെയും ബോധരഹിതരായവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments