Latest NewsNewsInternational

ആണവ കരാർ ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത നടപടിക്ക്​​ മടിക്കില്ല:  അമേരിക്ക

ആഗോള എതിർപ്പ്​ മറികടന്ന്​ ആണവ പദ്ധതിയുമായി മുന്നോട്ടു പോയാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന്​ അമേരിക്ക താക്കീത്​ നൽകി.

വാഷിംഗ്‌ടൺ: ആണവ കരാർ ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത നടപടിക്ക്​ മടിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്ക. അടുത്ത ഏതാനും ദിവസങ്ങൾ ഏറെ നിർണായകമാണെന്നും ഏതു സാഹചര്യം നേരിടാനും​ സജ്ജമാകണമെന്ന്​ യു.എസ്​ പ്രസിഡന്‍റ് ത​ന്‍റെ സംഘത്തോട്​ നിർദേശിച്ചു. അതേസമയം അമേരിക്ക ഉപരോധം പിൻവലിച്ചാൽ ആണവ കരാർ പുന:സ്​ഥാപിക്കാൻ വഴിയൊരുങ്ങുമെന്ന്​ ഇറാൻ പ്രതികരിച്ചു. വിയന്നയിൽ വൻശക്​തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചർച്ചയിൽ വേണ്ടത്ര പുരോഗതി പ്രകടമാകാത്ത സാഹചര്യത്തിലാണ്​ സൈനിക നടപടിക്കു പോലും മടിക്കില്ലെന്ന യു.എസ്​ മുന്നറിയിപ്പ്​.

Read Also:  അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം : മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്

നയതന്ത്രനീക്കം പരാജയപ്പെട്ടാൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഉറപ്പാണെന്നും വൈറ്റ്​ ഹൗസ്​ അറിയിച്ചു. ഇതുമായി ബന്​ധപ്പെട്ട്​ യു.എസ്​ ട്രഷറി വകുപ്പ്​ ഉദ്യോഗസ്​ഥരുടെ സംഘം യുഎ.ഇയിലേക്ക്​ തിരിക്കുമെന്നും വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. ഇറാൻ ഒരു നിലക്കും ആണവായുധം സ്വന്തമാക്കരുതെന്ന നിർബന്​ധം ബൈഡനുണ്ട്​. ഈ ലക്ഷ്യം നേടാൻ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും അമേരിക്ക സ്വീകരിക്കും. ആഗോള എതിർപ്പ്​ മറികടന്ന്​ ആണവ പദ്ധതിയുമായി മുന്നോട്ടു പോയാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന്​ അമേരിക്ക താക്കീത്​ നൽകി. അതിനിടെ അമേരിക്കയുടെയും ഇസ്രയേലി​ന്‍റെയും പ്രതിരോധ മന്ത്രിമാർ ഇറാൻ വിഷയത്തിൽ സുപ്രധാന ചർച്ചയും നടത്തി. വിയന്ന ചർച്ച അവസാനിപ്പിച്ച്​ ഇറാനെതിരെ സൈനിക നടപടി കൈക്കൊള്ളാൻ ഇസ്രായേൽ അമേരിക്കയ്ക്കു മേൽ സമ്മർദം കടുപ്പിക്കുകയാണ്​.

shortlink

Related Articles

Post Your Comments


Back to top button