ടെഹ്‌റാന്‍ : അമേരിക്കയും ഇറാനും തമ്മിലുള്ള ശീതസമരം രൂക്ഷമായി. ഭിന്നത രൂക്ഷമായതോടെ ഗള്‍ഫ്
മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വീണ്ടും പടയൊരുക്കം. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഗള്‍ഫ്
മേഖലയിലേക്ക് പുതിയ യുദ്ധ കപ്പലും ആയുധ സാമഗ്രികളും അയക്കാനാണ് യു.എസ് തീരുമാനം.
വന്‍ശക്തികളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഭാഗികമായി പിന്‍വാങ്ങുന്നതായുള്ള ഇറാന്‍ മുന്നറിയിപ്പ് പ്രതിസന്ധി കൂടുതല്‍ ശക്തമാക്കും.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഈ മാസം രണ്ട് മുതലാണ് അമേരിക്ക കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഇറാന്‍.
എണ്ണ ഉപരോധം നടപ്പാക്കിയാല്‍ ഹോര്‍മുസ് കടലിടുക്ക് മുഖേനയുള്ള എണ്ണ വിതരണം തടയുമെന്ന ഇറാന്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഒരു ദിവസം പോലും കടലിടുക്ക് അടച്ചിടാന്‍ ഇറാന് സാധിക്കില്ലെന്ന നിലപാടിലാണ് സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍.
ഈ സാഹചര്യത്തിലാണ് 2015ല്‍ ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഭാഗികമായി പിന്‍മാറുമെന്ന ഇറാന്റെ മുന്നറിയിപ്പ്. യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ ബാധകമല്ലാതെ വരുന്നത് വന്‍ശക്തി രാജ്യങ്ങളെയും വെട്ടിലാക്കും.
പ്രതികൂല സാമ്പത്തിക സാഹചര്യം നിലനില്‍ക്കെയുള്ള ഗള്‍ഫ് സംഘര്‍ഷം പ്രവാസി സമൂഹവും ആശങ്കയോടെയാണ് നോക്കി കാണുന്നത്.
Post Your Comments