സൈനിക മേധാവി ബിപിന്‍ റാവത്തടക്കം 13 പേർ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിനു പിന്നിൽ അദ്ദേഹം നേതൃത്വം നൽകിയിരുന്ന സംവിധാനങ്ങളും ആ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന സർക്കാരും ആണെന്ന് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. ഒരു ഹെലികോപ്ടർ തകർന്ന് ഇത്രയധികം ആളുകൾ മരിച്ചെങ്കിൽ മരണപ്പെട്ട സേനാ മേധാവി ഉൾപ്പെടെയുള്ള സേനാ സംവിധാനങ്ങളും, അതിനെയൊക്കെ നിയന്ത്രിക്കുന്ന സർക്കാരും ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ എന്ന് ജോമോൾ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.
എയർക്രാഫ്റ്റ് മോഡലിലുള്ള അത്യാധുനിക ഡിസൈൻ, സ്റ്റാർബോർഡ് സ്ലൈഡിങ് ഡോറുകളും, പാരച്യൂട് എക്വിപ്മെന്റുകളും, സെർച്ച് ലൈറ്റുകളും, FLIR സിസ്റ്റവും, എമെർജൻസി ഫ്ലോട്ടേഷൻ സിസ്റ്റവും ഒക്കെയുള്ള ചോപ്പർ, എന്നൊക്കെ പാടിപുകഴ്ത്തിയ ഹെലികോപ്റ്റർ തകർന്നെങ്കിൽ അതിനുത്തരവാദി ആ സംവിധാനങ്ങൾ ആണെന്നും സർക്കാർ ആണെന്നുമാണ് ജോമോൾ ആരോപിക്കുന്നത്. ഈ അപകടം നമ്മുടെ സംവിധാനങ്ങളിലെ പൊള്ളത്തരങ്ങളെയും വീമ്പു പറച്ചിലുകളെയുമല്ലേ തുറന്നു കാണിക്കുന്നതെന്നും ജോമോൾ ചോദിക്കുന്നു.
ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
വിപിൻ റാവത്തിന്റെയും കൂടെയുണ്ടായിരുന്ന 12 പേരുടെയും മരണത്തിനുത്തരവാദി, അദ്ദേഹം നേതൃത്വം നൽകിയിരുന്ന സംവിധാനങ്ങളും ആ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന സർക്കാരിനും തന്നെയാണ്
Mi-17V5 ഹെലികോപ്റ്ററിനെ കുറിച്ച് സർക്കാരും, സേനകളും എന്തൊക്കെ മേന്മകളായിരുന്നു ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത്? എന്തൊക്കെ ധാരണകൾ ആയിരുന്നു ഇവറ്റൊക്കെ കൂടി നമ്മളിലേക്ക് പകർന്നു തന്നത്?
? എയർക്രാഫ്റ്റ് മോഡലിലുള്ള അത്യാധുനിക ഡിസൈൻ !!
? മണിക്കൂറിൽ 250 കിലോമീറ്റർ വരെ സ്പീഡിൽ പറക്കാൻ കഴിയുന്ന, 1065 കിലോമീറ്റർ വരെ തടസ്സമില്ലാതെ പറക്കാൻ കഴിയുന്ന സേനയുടെ അവിഭാജ്യ ഘടകം !!
? ട്രോപ്പിക്കൽ, മറൈൻ, ഡെസേർട്ട് ക്ലൈമറ്റുകളിൽ ഒരേപോലെ മിഷൻ പൂർത്തിയാക്കാൻ കഴിയുന്ന സാങ്കേതിക തികവ് !!
? സ്റ്റാർബോർഡ് സ്ലൈഡിങ് ഡോറുകളും, പാരച്യൂട് എക്വിപ്മെന്റുകളും, സെർച്ച് ലൈറ്റുകളും, FLIR സിസ്റ്റവും, എമെർജൻസി ഫ്ലോട്ടേഷൻ സിസ്റ്റവും ഒക്കെയുള്ള ചോപ്പർ!!
? സ്റ്റേറ്റ് ഓഫ് ദ ആർട്ട് ഏവിയോണിക്‌സ് എക്വിപ്പ്ഡ് ആയ ഗ്ലാസ് കോക്ക്പിറ്റിൽ 4 മൾട്ടിഫങ്ങ്ഷൻ ഡിസ്‌പ്ലേകളും, നൈറ്റ് വിഷൻ എക്വിപ്മെന്റുകളും, വെതർ റഡാറും, ഓട്ടോ പൈലറ്റ് സിസ്റ്റവും ഒക്കെയുള്ള അത്യാധുനിക കോപ്റ്ററിൽ നമ്മുടെ രാജ്യം KNEI 8 ഏവിയോണിക്സ് സ്യൂട്ടും, നാവിഗേഷൻ സിസ്റ്റവും, ഇൻഫർമേഷൻ ഡിസ്‌പ്ലേകളും, ക്യൂയിങ് സിസ്റ്റവും കസ്റ്റമൈസ് ചെയ്തിട്ടുണ്ട് !!
? Shturm-V മിസൈലുകളും, S-8 റോക്കറ്റുകളും, 23mm മെഷീൻ ഗണ്ണും, PKT മെഷീൻ ഗണ്ണുകളും, AKM സബ് മെഷീൻ ഗണ്ണുകളും ഒക്കെയുള്ള കോപ്റ്ററിൽ സജ്ജമാക്കിയ എട്ടു ഫയറിങ് പോസ്റ്റുകൾ ഉപയോഗിച്ച് ആക്രമിക്കാൻ വരുന്നവരെ നേരിടാനും. ശത്രു വാഹനങ്ങളെയോ, ലാൻഡ് ബേസ്ഡ് ടാർഗെറ്റുകളെയോ, ഫയർ പോസ്റ്റുകളെയോ, മറ്റു ഫിക്സഡ് ആയതോ മൂവിങ് ആയതോ ആയ ഒബ്ജക്റ്റുകളെയോ ഒക്കെ നേരിടാൻ സർവസജ്ജമാണ്!!
? കോപ്റ്ററിന്റെ കോക്ക്പിറ്റും മറ്റു വിറ്റൽ കമ്പോണെന്റുകളും ആർമെർഡ് പ്ലേറ്റുകൾ ഉപയിഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു. മെഷീൻ ഗണ്ണുകളും ഈ പ്ലേറ്റുകളുടെ സുരക്ഷയിൽ ആയതിനാൽ കോപ്റ്ററിനു മാത്രമല്ല ഗണ്ണെർക്കും ഈ പ്ലേറ്റുകൾ സുരക്ഷയൊരുക്കുന്നു !!
? പോളിയൂറത്തേൻ ഫോമുകൊണ്ട് ഫിൽ ചെയ്ത് സീൽ ചെയ്ത ഫ്യുവൽ ടാങ്ക് പൊട്ടിത്തെറിക്കലുകളിൽ നിന്നും കോപ്റ്ററിനെ സംരക്ഷിക്കുന്നു. എഞ്ചിൻ എക്സോസ്റ്റ് ഇൻഫ്രാറെഡ് സപ്രസ്സേഴ്സ്, ഫ്ലയേഴ്സ് ഡിസ്പെൻസർ, ജാമർ എന്നിവയും എക്സ്പ്ലോഷനിൽ നിന്നും കോപ്റ്ററിനെ സംരക്ഷിക്കുന്നു!!
? കോപ്റ്റർ പറത്തിയത് മികവുറ്റ പൈലറ്റ്.
എന്നിട്ടും…
എന്നിട്ടും ഈ ആത്യാധുനീക കോപ്റ്റർ തകരുകയും ബ്ലാസ്റ്റ് ചെയ്യുകയും ചെയ്തു എങ്കിൽ ??
ആ കോപ്റ്ററിൽ നിന്നും സേനാമേധാവി ഉൾപ്പെടെ ആർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല എങ്കിൽ ?? ആ കോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരെയും തീ വിഴുങ്ങി എങ്കിൽ ??
അതിൽ യാത്ര ചെയ്തു മരണത്തിനു കീഴടങ്ങിയ സേനാ മേധാവി ഉൾപ്പെടെയുള്ള സേനാ സംവിധാനങ്ങൾക്കും, അതിനെയൊക്കെ നിയന്ത്രിക്കുന്ന സർക്കാരിനും ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തല്ലേ മതിയാകൂ? ഈ അപകടം നമ്മുടെ സംവിധാനങ്ങളിലെ പൊള്ളത്തരങ്ങളെയും വീമ്പു പറച്ചിലുകളെയുമല്ലേ തുറന്നു കാണിക്കുന്നത് ?? കപട ദേശീയത എന്ന തീവ്രവാദത്തെ പേടിച്ചു കൊണ്ട്, ആ തീവ്രവാദത്തിന് വഴിപ്പെടാതെ, ഇതൊക്കെ ചോദ്യങ്ങളായി ചോദിക്കാനും ചർച്ചകളിലേക്ക് കൊണ്ടുവരാനും എന്തുകൊണ്ട് പ്രാദേശീക, ദേശീയ മാധ്യമങ്ങൾ മടികാണിക്കുന്നു?? ദേശീയത എന്ന തീവ്രവാദത്തെ പ്രതിപക്ഷത്തിനും, പരമോന്നത കോടതിക്കും പേടിയായതുകൊണ്ടാകുമോ അവരും മൗനം ഭജിക്കുന്നത്? ട്രെയിൻ ഒന്ന് പാളം തെറ്റിയാൽ റെയിൽവേ മന്ത്രി രാജി വെക്കേണ്ടി വന്നിരുന്ന രാജ്യമായിരുന്നു നമ്മുടെ ഇന്ത്യ!!
Post Your Comments