പനാജി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഗോവ കോൺഗ്രസിൽ കൂട്ടരാജി. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെയാണ് മുതിർന്ന നേതാക്കളടക്കമുള്ളവർ പാർട്ടിയിൽ നിന്നും രാജിവെച്ചത്. പോർവോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കൾ വെള്ളിയാഴ്ച രാജി പ്രഖ്യാപിച്ചു.
രാജിവെക്കുന്ന നേതാക്കളും അവർക്കൊപ്പമുള്ള പ്രവർത്തകരും സ്വതന്ത്ര എംഎൽഎ രോഹൻ ഹൗണ്ടയെ പിന്തുണയ്ക്കും. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണുള്ളതെങ്കിലും തെരഞ്ഞെടുപ്പിനെ ഗൗരവത്തിൽ കാണാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് മുൻ സില്ല പഞ്ചായത്ത് മെമ്പർ ഗുപേഷ് നായിക് പറഞ്ഞു.
Post Your Comments