ചൈന: ചൈനീസ് സര്‍ക്കാര്‍, ജനസംഖ്യ കുറയ്ക്കുന്നതിനായി നിര്‍ബന്ധിത ജനന നിയന്ത്രണവും വന്ധ്യംകരണ നയങ്ങളും ഉപയോഗിച്ച് ഉയിഗര്‍ മുസ്ലീം ജനസംഖ്യയെ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ട്രൈബ്യൂണലിന്റെ തലവനും പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനുമായ സര്‍ ജെഫ്രി നൈസ് ക്യു.സി വ്യക്തമാക്കി.
2018ല്‍ ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ഏകദേശം പത്ത് ലക്ഷത്തോളം ഉയിഗര്‍ മുസ്ലീങ്ങള്‍ തടവുകാരായി കഴിയുന്നുണ്ടെന്നാണ് സൂചന. ഒരു ദശലക്ഷത്തോളം ഉയിഗറുകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സിന്‍ജിയാങ്ങിലെ 300 മുതല്‍ 400 വരെ കേന്ദ്രങ്ങളിലായി ചൈനീസ് അധികാരികള്‍ ഏകപക്ഷീയമായി തടവിലാക്കിയിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചുരുളിയെ വെല്ലുന്ന ഭാഷപ്രയോഗവുമായി അദ്ധ്യാപകന്‍: സംഭവം പുറത്തായത് വിദ്യാർത്ഥി പങ്കുവച്ച ഓഡിയോയിലൂടെ
സിന്‍ജിയാങ്ങിലെ ഉയിഗറുകളുടെ ഒരു പ്രധാന ഭാഗത്തെ നശിപ്പിക്കാന്‍ ഉദ്ദേശിച്ച് ജനനങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ അടിച്ചേല്‍പ്പിക്കുക വഴി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന, വംശഹത്യ നടത്തിയെന്ന് സംശയാതീതമായി തെളിഞ്ഞെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
Post Your Comments