കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. കുഞ്ഞിന്റെ അമ്മ നിഷയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ അറസ്റ്റ് കാഞ്ഞിരപ്പള്ളി പൊലീസ് രേഖപ്പെടുത്തി.
ഇടക്കുന്നം മുക്കാലിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത വ്യക്തമായതോടെ മാതാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. സംഭവ സമയത്ത് മാതാവും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് ജോലിക്കു പോയിരുന്നു. രാവിലെ താൻ ജോലിക്ക് പോകുമ്പോൾ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലായിരുന്നുവെന്ന പിതാവിന്റെ മൊഴിയും പോലീസിന് ലഭിച്ചിരുന്നു.
Read Also തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഗോവയിൽ: കോൺഗ്രസിൽ കൂട്ടരാജി
അതേസമയം കുട്ടി ജനിച്ച വിവരം അയല്‍വാസികൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില് കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്ക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയച്ചു. സംശയം തോന്നിയ ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞ് നിറുത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അനക്കമില്ലാതെ വന്നപ്പോള്‍ മറവു ചെയ്യാന്‍ വേണ്ടി ബക്കറ്റിലിടാന്‍ താന്‍ മൂത്ത പെണ്‍കുട്ടിയോടു പറയുകയായിരുന്നുവെന്നാണ് അമ്മ ആദ്യം മൊഴി നൽകിയത്. ഇവർക്ക് മരിച്ച കുട്ടിയെ കൂടാതെ ദമ്പതികൾക്ക് അഞ്ച് മക്കളുണ്ട്. ഇടത് കാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷ ഗര്‍ഭിണിയായ വിവരപോലും പ്രദേശവാസികൾ അറിഞ്ഞിരുന്നില്ല.
Post Your Comments