കൊച്ചി : ഹൈക്കോടതിയിൽ മോശമായി പെരുമാറിയതിനെ തുടർന്ന് സി.പി.എം നേതാവിന്റെ സഹോദരനെതിരെ നടപടി. സർക്കാർ അഭിഭാഷകനായ സി.എൻ. പ്രഭാകരനെതിരെയാണ് കോടതിയുടെ നടപടി. ഇയാളെ ബെഞ്ച് മാറ്റി നിയമിച്ചു.
പ്രഭാകരന്റെ ഹൈക്കോടതിയിലെ മോശം പെരുമാറ്റത്തെ തുടർന്ന് ജഡ്ജി സിറ്റിങ് നിർത്തി വച്ചിരുന്നു. തുടർന്ന് ജഡ്ജി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് നടപടി. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനന്റെ സഹോദരനാണ് പ്രഭാകരൻ.
Post Your Comments