ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊറോണ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് 108 രാജ്യങ്ങള്‍ അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്സഭയില്‍ അറിയിച്ചു. അതേസമയം, എല്ലാ രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ യാത്രക്കായി കൊറോണ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അത്തരം ആവശ്യകതകള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍, 108 രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രതിരോധ കുത്തിവെയ്പ്പ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. 2021 ഡിസംബര്‍ 6 വരെയുള്ള കണക്കുകളാണ് മന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ചത്.
ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗ് ആണ് വിവിധ രാജ്യങ്ങള്‍ക്ക് വാക്സിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നത്. വാക്സിനുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി, പ്രകടനം എന്നിവയെക്കുറിച്ചുള്ള അവശ്യ ഡാറ്റയാണ് വാക്സിനുകളുടെ ഉപയോഗത്തിന്റെ സ്വീകാര്യത നിര്‍ണ്ണയിക്കാന്‍ രാജ്യങ്ങളെ സഹായിക്കുന്നതെന്ന് പവാര്‍ പറഞ്ഞു.
Post Your Comments