കണ്ണൂര്‍: ജില്ലയിലെ കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. കൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും 200 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് അധികൃതർ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.
അതേസമയം എറണാകുളം പച്ചാളത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 40 കിലോ കഞ്ചാവ് കണ്ടെടുത്തു. ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ആണ് കണ്ടെടുത്തത്. മയക്കുമരുന്ന് സംഘങ്ങൾ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ചതാണെന്നാണ് ലഭിക്കുന്ന സൂചന.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ കൊച്ചിയില്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ സിറ്റി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ 40 കിലോ കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ് പറഞ്ഞു. പച്ചാളം പി.ജെ. ആന്റണി ഗ്രൗണ്ടിനു പിന്നിലായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിനു സമീപത്തു നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
Post Your Comments