ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തടക്കം 13 പേർ കൊല്ലപ്പെടാനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ കൃത്യമായ അട്ടിമറി ഉണ്ടെന്ന് ബിജെപി ബൗദ്ധിക സെല്‍ സംസ്ഥാന കൗണ്‍വീനര്‍ ടിജി മോഹന്‍ദാസ്. കഠിനമായ തണുപ്പിനെ അവഗണിച്ച് ഹിമാലയത്തിലെ സിയാച്ചിനില്‍ പറക്കുന്ന ഹെലികോപ്റ്ററും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമാണ് നമ്മുടേത്, ഇവര്‍ക്ക് ഊട്ടിയിലെ മലനിരകളെല്ലാം കുട്ടികളിയാണെന്ന് പറഞ്ഞുകൊണ്ടാണ് ടിജി മോഹന്‍ദാസ് ഇതൊരു അസാധാരണ മരണമാണെന്ന് അഭിപ്രായപ്പെട്ടത്. ആരൊക്കെയാണ് ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയത് എന്ന് നോക്കിയാല്‍ അതിന്റെ അന്തരീക്ഷം മനസിലാക്കാന്‍ പറ്റുമെന്നും ടിജി മോഹന്‍ദാസ് പറഞ്ഞു. ജനറൽ ബിപിൻ റാവത്തിൻ്റേത് ഒരു മരണമല്ലെന്നും അതൊരു ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം പറയുന്നു.
ടിജി മോഹന്‍ദാസിന്റെ വാക്കുകള്‍:
ജനറല്‍ ബിപിന്‍ റാവത്തിന്റേത് ഒരു സാധാരണ മരണമാണെന്ന് കരുതുന്നില്ല. കാരണം മൈനസ് ഇരുപത്തഞ്ചും മുപ്പതും ഡിഗ്രി തണുപ്പുള്ള, അസാമാന്യമായ മഞ്ഞുള്ള, ഐസ്‌ക്രീമില്‍ വീണാല്‍ പുതഞ്ഞുപോകുന്നത് പോലെ മനുഷ്യര്‍ പുതഞ്ഞുപോകുന്ന, നിരന്തരം മഞ്ഞുമകള്‍ ഇടിഞ്ഞുവീഴുകയും ചെയ്യുന്ന ഹിമാലയത്തിലെ സിയാച്ചിന്‍ മലനിരകളില്‍ പറക്കുന്ന ഹെലികോപ്റ്ററും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമാണ് നമ്മുടേത്. അവര്‍ക്ക് ഊട്ടിയിലെ മല കുട്ടികളിയാണ്. അവിടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ പോലെ ഉന്നതനായ പട്ടാളക്കാരന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയെന്ന് പറയുന്നത് അചിന്ത്യനമാണ്. അതിന് പിന്നില്‍ കൃത്യമായ അട്ടിമറിയുണ്ട്. പൗരന്മാരായ നമ്മള്‍, നമുക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്നത് മനസിലാക്കണം. ആരൊക്കെയാണ് ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയത് എന്ന് നോക്കിയാല്‍ അന്തരീക്ഷം നമുക്ക് മനസിലാക്കാന്‍ പറ്റും. ഇവരെയെല്ലാം തുറന്നുകാട്ടേണ്ട ചുമതലയും നമുക്കുണ്ട്. നമ്മള്‍ ഇന്ത്യന്‍ പട്ടാളത്തിന് പിന്നില്‍ അണി നിരക്കണം. ബിപിന്‍ റാവത്തിന്റേത് അസാധാരണ മരണമാണ്. അതൊരു മുന്നറിയിപ്പാണ് തിരിച്ചറിവാണ്.
Post Your Comments