
കൊച്ചി: എറണാകുളം പച്ചാളത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 40 കിലോ കഞ്ചാവ് കണ്ടെടുത്തു. ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ആണ് കണ്ടെടുത്തത്. മയക്കുമരുന്ന് സംഘങ്ങൾ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ചതാണെന്നാണ് ലഭിക്കുന്ന സൂചന.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ കൊച്ചിയില്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ സിറ്റി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ 40 കിലോ കഞ്ചാവ് കണ്ടെത്തിയത്.
Read Also : സംയുക്തസേനാ മേധാവിയെ സാമൂഹ്യമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണം: കെ.സുരേന്ദ്രൻ
സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ് പറഞ്ഞു. പച്ചാളം പി.ജെ. ആന്റണി ഗ്രൗണ്ടിനു പിന്നിലായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിനു സമീപത്തു നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
Post Your Comments