MalappuramNattuvarthaLatest NewsKeralaNews

ബസിനടിയിൽപ്പെട്ട്​ വിദ്യാർഥിക്ക് ദാരുണാന്ത്യം

കാപ്പിച്ചാൽ ഏല​മ്പ്ര സ്വദേശി നിഥിൻ (17) ആണ്​ മരിച്ചത്

മലപ്പുറം: വണ്ടൂരിൽ ബസിനടിയിൽപ്പെട്ട്​ വിദ്യാർഥിക്ക് ദാരുണാന്ത്യം. കാപ്പിച്ചാൽ ഏല​മ്പ്ര സ്വദേശി നിഥിൻ (17) ആണ്​ മരിച്ചത്​. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അപകടമുണ്ടായ ഉടൻ തന്നെ സമീപ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃത​ദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : നല്ല രസമാണ് സി എം ചിരിക്കുന്നത് കാണാൻ, ചെത്തുകാരന്റെ മകൻ എന്നാൽ കേരളത്തിന്റെ സർവാധികാരി എന്നർത്ഥം: ലക്ഷ്മി രാജീവ്

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മമ്പാട്​ ഗവ. സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യർഥിയാണ് അപകടത്തിൽ പെട്ട് മരിച്ച​ നിഥിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button