തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ കോഴിക്കോട് നടത്തിയ റാലിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. മുഗമ്മദ് റിയാസിനെയും വീണ വിജയനെയും അധിക്ഷേപിക്കുന്നതിനൊപ്പം ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെയും ജാതീയമായി അധിക്ഷേപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ജാതീയ അധിക്ഷേപത്തിൽ ലീഗ് നേതാക്കളെ വിമർശിച്ച് ലക്ഷ്മി രാജീവ് രംഗത്ത്.
‘നല്ല രസമാണ് സി എം ചിരിക്കുന്നത് കാണാൻ. ഏറെ ആഴമുള്ളതാണ് ചെറിയ ചിരിപോലും. നിമിഷ നേരം കൊണ്ടാണ് മാറി മറിയുന്നത്. പിടി കിട്ടുകയേ ഇല്ല. എന്നാൽ പിന്നെയാരും മറക്കില്ല എന്ന് മാത്രമല്ല പിന്നെ അതിൽ കവിഞ്ഞൊരു മനുഷ്യനില്ല എന്നും തോന്നും. ചെത്ത്കാരന്റെ മകൻ എന്നാൽ കേരളത്തിന്റെ സർവാധികാരി എന്നുകൂടി അർഥം നൽകിയ നേതാവ്. വർഗീയത തുലയട്ടെ. ലാൽ സലാം. എന്നും, എപ്പോഴും’, ലക്ഷ്മി രാജീവ് കുറിച്ചു.
Also Read:അതിർത്തി പ്രശ്നമുണ്ടായാൽ അടിയന്തര പ്രതിരോധ സംവിധാനം വേണം’ : യൂറോപ്യൻ യൂണിയനോട് ഇമ്മാനുവൽ മക്രോൺ
സംഭവത്തിൽ ലീഗിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയിൽ ഉയർന്ന് കേട്ടതെന്നും ഇത് സംഘപരിവാറിൽ നിന്നും പകർന്ന് കിട്ടിയതാണോയെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ പരിഹസിച്ചത്. ‘ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ‘. മുന്നേ ഈ അധിക്ഷേപം ഉയർന്ന് കേട്ടത് സംഘപരിവാർ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്.ശബരിമല കലാപ കാലത്ത് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരിൽ നിന്ന് പകർന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യം’, ഡിവൈഎഫ്ഐ കുറ്റപ്പെടുത്തുന്നു.
Post Your Comments