ബാഗ്ദാദ്: പ്രാചീന ചരിത്രത്തിന്റെ കഥ പറയുന്ന ഗിൽഗാമേഷിന്റെ കളിമൺ ഫലകം പ്രദർശനത്തിനു വച്ച് ഇറാഖ് സർക്കാർ. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴയ സാഹിത്യ ഫലകങ്ങളിൽ ഒന്നാണിത്.
ഏതാണ്ട് മൂവായിരത്തഞ്ഞൂറ് വർഷം പഴക്കമുള്ള ഗിൽഗമേഷിന്റെ കളിമൺ ഫലകം, മൂന്നു ദശാബ്ദങ്ങൾക്ക് മുൻപ് ഇറാഖിൽ നിന്നും കളവു പോയതാണ്. ഗൾഫ് യുദ്ധ കാലഘട്ടത്തിൽ മോഷ്ടിയ്ക്കപ്പെട്ട ശിലാഫലകം, പല വ്യക്തികളിലൂടെയും സ്ഥാപനങ്ങളിലൂടെയും കൈമറിഞ്ഞു പോയി. അവസാനം, അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിലെ ബൈബിൾ മ്യൂസിയത്തിലെത്തിച്ചേർന്ന ഫലകം, അമേരിക്കൻ സർക്കാർ പിടിച്ചെടുത്ത് ഇറാഖിന് കൈമാറുകയായിരുന്നു.
യു.എസ്, യു.കെ, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽനിന്നും കഴിഞ്ഞവർഷം തിരിച്ചു കിട്ടിയ 17,926 പ്രാചീന ശേഷിപ്പുകളിൽ ഒന്നാണിതെന്ന് ഇറാഖി വിദേശകാര്യമന്ത്രി ഫൗദ് ഹുസൈൻ വ്യക്തമാക്കി.
Post Your Comments