ThrissurNattuvarthaKeralaNews

വാ​യ്പ നി​ഷേ​ധി​ച്ച​തിന്റെ മനോവി​ഷ​മ​ത്തി​ൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ തീയതി നിശ്ചയിച്ചു

ഈ​ മാ​സം 29ന് ​പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹം നടക്കുക

തൃ​ശൂ​ർ: സഹോദരിയുടെ വിവാഹം നടത്താനായി അപേക്ഷിച്ചിരുന്ന വായ്പ ബാങ്ക് അ​വ​സാ​ന നി​മി​ഷം നി​ഷേ​ധി​ച്ച​തിന്റെ മനോവി​ഷ​മ​ത്തി​ൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചു. ഈ​ മാ​സം 29ന് ​പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹം നടക്കുക.

തൃ​ശൂ​ർ ഗാ​ന്ധി​ന​ഗ​ർ കു​ണ്ടു​വാ​റ​യി​ൽ പ​ച്ചാ​ല​പ്പൂ​ട്ട് വി​പിൻ (26) കഴി​ഞ്ഞ​ ദി​വ​സം ആണ് ബാങ്ക് വായ്പ നിഷേധിച്ചതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തത്. വിപിന്റെ സ​ഹോ​ദ​രി വി​ദ്യ​യെ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി നി​ധി​ൻ ആണ് താ​ലി​കെ​ട്ടുന്നത്.

Read Also : ക​ളി​ക്കിടെ അ​ബ​ദ്ധ​ത്തി​ൽ ഊ​ഞ്ഞാ​ലിന്റെ ക​യ​ർ ക​ഴു​ത്തി​ൽ കു​ടു​ങ്ങി​യ ക​ളി​ക്കൂ​ട്ടു​കാ​രി​യെ ര​ക്ഷി​ച്ച് സൻമയ

തുടർന്ന് എ.​സി ടെ​ക്നീ​ഷ്യ​നാ​യ നി​ധി​ൻ വി​വാ​ഹ​ശേ​ഷം ജ​നു​വ​രി​യി​ൽ ഗ​ൾ​ഫി​ലേ​ക്ക് മ​ട​ങ്ങും. തൃ​ശൂ​ർ സേ​വ​ന മെ​ഡി​ക്ക​ൽ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് വി​ദ്യ. യുവാവിന്റെ വേർപാടിന് പിന്നാലെ നി​ര​വ​ധി പേ​രാ​ണ് വാ​ഗ്ദാ​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളു​മാ​യി വി​പിന്റെ വീ​ട്ടി​ലെ​ത്തി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button