ErnakulamLatest NewsKeralaNattuvarthaNews

തെരുവ് നായയുടെ ആക്രമണം : സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്ക്

കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് സംഭവം

കൊച്ചി: തെരുവ് നായ നാട്ടുകാരെയും യാത്രക്കാരെയും ഓടിച്ചിട്ട് ആക്രമിച്ചു. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് സംഭവം. തെരുവ് നായയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച പകല്‍ 2.30ഓടെയാണ് തെരുവ് നായ ആക്രമണത്തിന്റെ തുടക്കം. കൊറിയര്‍ സര്‍വീസ് ജീവനക്കാരനായ റിന്റോയെയാണ് നായ ആദ്യം ആക്രമിച്ചത്.

തുടര്‍ന്ന് വഴിയില്‍ കണ്ടവരെയെല്ലാം ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. മൂഞ്ഞേലി പള്ളിയില്‍ ശവസംസ്‌കാരത്തിനെത്തിയ മധ്യവയസ്‌കനും അക്ഷയ കേന്ദ്രത്തിലെത്തിയ യുവാവും നായയുടെ ആക്രമണത്തിനിരയായി. സ്ത്രീകളും കുട്ടികളുമടക്കം 20-ല്‍പരം പേര്‍ക്കാണ് ഇതിനകം കടിയേറ്റത്. ആക്രമണത്തിനരയായവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Read Also : ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു : വായുവിലൂടെ പകരും, വ്യാപനം അതിവേ​ഗം, മനുഷ്യരെ ബാധിക്കാനും സാധ്യത

പൊലീസും ഫയര്‍ഫോഴ്‌സും നായപിടുത്തകാരും സ്ഥലത്തെത്തി നായക്കായി തെരച്ചില്‍ നടത്തുകയും ഒരു നായയെ പിടികൂടുകയും ചെയ്തു. എന്നാല്‍ ആക്രമിച്ച നായയെയല്ല പിടികൂടിയിരിക്കുന്നതെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. തെരുവ് നായയെ പിടികൂടാനായി നായപിടുത്തകാരുടെ നേതൃത്വത്തിലുള്ള ശ്രമം രാത്രിയിലും തുടര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button