ന്യൂഡല്‍ഹി : അകാലത്തില്‍ വിട വാങ്ങിയ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും, മറ്റ് സേനാംഗങ്ങളുടെയും സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ചവരുടെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരുടെയും, മറ്റ് സേനാംഗങ്ങളുടെയും ഭൗതിക ശരീരത്തില്‍ ആദരമര്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Read Also ; സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും സേനാംഗങ്ങള്‍ക്കും ആദരമര്‍പ്പിച്ച് രാജ്യം
‘ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, മറ്റ് സേനാംഗങ്ങള്‍ എന്നിവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. അവരുടെ വിശിഷ്ടമായ സംഭാവനകള്‍ രാജ്യം ഒരിക്കലും മറക്കില്ല’ – പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.
പാലം വിമാനത്താവളത്തില്‍ എത്തിയാണ് പ്രധാനമന്ത്രി ഭൗതിക ശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചത്. ബിപിന്‍ റാവത്തിന്റെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മറ്റ് സേനാംഗങ്ങളുടെ ഭൗതിക ശരീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
Post Your Comments