കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുമ്പോള്‍ മാത്രമേ ഇന്ത്യയില്‍ നീതി പുലരുകയുള്ളൂവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ മുളയങ്കാവ്. ഡിസംബര്‍ ആറിന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടത്തിയ ‘അനീതി ബാബരിയോടും’ എന്ന സെമിനാറിനിടെയായിരുന്നു പരാമർശം.
Also Read:ആരോഗ്യമുള്ള മുടിയ്ക്ക് വേണം നല്ല ഭക്ഷണങ്ങള്‍!
‘ഫാസിസത്തിന് തടസ്സം നില്ക്കുന്ന രാജ്യത്തിന്റെ മതേതര ചിഹ്നങ്ങളെ ഇല്ലാതാക്കിയാലേ ആര്.എസ്.എസ് സ്വപ്നം കാണുന്ന ഹിന്ദുത്വ രാജ്യം സൃഷ്ടിക്കാന്‍ സാധിക്കൂ.
ഫാസിസത്തിന്റെ അത്തരം കുതന്ത്രങ്ങളെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കണം’, സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് ടി.എസ്. ശിഹാബ് പറഞ്ഞു.
‘നാലര നൂറ്റാണ്ട് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരിയുടെ ചരിത്രം നീതിനിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുണ്ട്. ബാബരി മസ്ജിദ് ചരിത്രം മറക്കാന്‍ കഴിയില്ല’, വിഷയം അവതരിപ്പിച്ച സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ അബ്ദുല്‍ റഹീം പറഞ്ഞു.
Post Your Comments