Latest NewsNewsInternationalKuwaitGulf

ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ കാമുകന് പകർത്തി നൽകി: യുവതിയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ പകർത്തി കാമുകന് നൽകിയ യുവതിയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത്. രണ്ട് വർഷം തടവും 5000 ദിനാർ പിഴയുമാണ് യുവതിയ്ക്ക് കുവൈത്ത് പരമോന്നത കോടതി ശിക്ഷയായി വിധിച്ചത്. ഭർത്താവ് അറിയാതെ യുവതി പകർത്തി നൽകിയ ദൃശ്യങ്ങൾ കാമുകൻ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Read Also: ‘ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റർ ആകാശത്ത് വെച്ചുതന്നെ തീഗോളമായി, അടുക്കാൻ പോലുമായില്ല’: ദൃക്‌സാക്ഷികൾ

സ്‌നാപ്ചാറ്റ് അക്കൗണ്ടിൽ കൂടുതൽ ഫോളവർമാരെ ലഭിക്കാനും അതുവഴി കൂടുതൽ പണമുണ്ടാക്കാനുമാണ് പദ്ധതിയിട്ടിരുന്നതെന്ന് യുവതി കോടതിയിൽ കുറ്റസമ്മതം നടത്തി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2019 മുതൽ 2020 ഒക്ടോബർ വരെയുള്ള കാലയളവിൽ ഇവർ സ്‌നാപ്ചാറ്റ് അക്കൗണ്ടിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഭർത്താവ് അറിയാതെ പല തവണ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയെന്നും ഇവ കാമുകന് അയച്ചു നൽകിയെന്നും യുവതി പറഞ്ഞു.

Read Also: മിസൈലു പോലും തൊടില്ല, ഇരട്ട എഞ്ചിനുള്ള റഷ്യൻ ഹെലികോപ്ടർ: തകർന്നുവീണ എംഐ 17വി5 ഹെലികോപ്റ്ററിനെക്കുറിച്ച് അറിയേ കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button