തിരുവനന്തപുരം: മോഹൻലാൽ നായകനായ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തെ വിമർശിച്ച് ടിഎൻ പ്രതാപൻ എംപി. റിലീസ് ദിനത്തിൽ തന്നെ ചിത്രം കണ്ടതായും പ്രതീക്ഷിച്ച നിലവാരം സിനിമയ്ക്ക് ഉണ്ടായില്ലെന്നും ടിഎൻ പ്രതാപൻ പറഞ്ഞു. മോഹൻലാൻ എന്ന മഹാനടനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ തിരക്കഥ പരാജയപ്പെട്ടു എന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി.
ടിഎൻ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സ്ത്രീകള്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയണം: വിചിത്ര നിയമവുമായി ഒരു ഇന്ത്യൻ ഗ്രാമം
പ്രിയദർശൻ സംവിധാനം ചെയ്ത, ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആദ്യ ദിവസം തന്നെ കണ്ടിരുന്നു. പാർലമെന്റ് നടക്കുന്നതിനാൽ ഡൽഹിയിലെ ആദ്യ ഷോ കാണാൻ കഴിഞ്ഞില്ല. എങ്കിലും വൈകുന്നേരം സുഹൃത്തുക്കളുമായി ജനക്പുരിയിലെ സിനിയോപോളിസിൽ ചിത്രം കണ്ടു. വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്.
എന്നാൽ ആ പ്രതീക്ഷക്ക് വേണ്ട നിലവാരം ചിത്രത്തിനില്ലാതെ പോയി എന്നുതോന്നി. കുഞ്ഞാലി മരക്കാർ എന്ന വീര പുരുഷനെ, പോർച്ചുഗീസ് അധിനിവേശത്തെ, കേരളത്തിലെ അന്നത്തെ രാഷ്ട്രീയത്തെ, സംസ്കാരത്തെ, സാമുദായിക സൗഹാർദ്ധത്തെ ഒക്കെ വളരെ നന്നയി അവതരിപ്പിക്കാനുള്ള അവസരം ശരിയായി ഉപയോഗിച്ചില്ലെന്ന് തോന്നി.
Post Your Comments