KeralaLatest NewsNews

വിശപ്പ് സഹിക്കാന്‍ പററിയില്ല, അതറിഞ്ഞു ഭക്ഷണം വിളമ്പിയ അബുതാഹിറിനു മുന്നില്‍ നമസ്കരിക്കുന്നു: അനുഭവം പങ്കുവെച്ച്‌ സൂരജ്

ഈ പ്രപഞ്ചത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇതിലൂടെ നിങ്ങള്‍ മനസ്സിലാക്കേണ്ടത്

പാടത്തപൈങ്കിളി എന്ന പരമ്പരയിൽ ദേവയായെത്തി പ്രേക്ഷക പ്രീതിനേടിയ നടൻ സൂരജ് സണ്‍ പങ്കിട്ട ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത്. വിശപ്പ് സഹിക്കാന്‍ പററിയില്ല, അതറിഞ്ഞു ഭക്ഷണം വിളമ്പിയ അബുതാഹിറിനു മുന്നില്‍ നമസ്കരിക്കുന്നു എന്ന് സൂരജ് സണ്‍

read also: ബിപിന്‍ റാവത്തിന്റെ അകാല മരണം മൂലം രാഷ്ട്രത്തിന് ഉണ്ടായിട്ടുള്ളത് നികത്താനാവാത്ത നഷ്ടം : കുമ്മനം രാജശേഖരന്‍
സൂരജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

ഇത് “അബു താഹിര്‍ “പാലക്കാട് പോതുണ്ടി ല്‍ ഒരു അയ്യപ്പഭക്തിഗാനം ആയി ബന്ധപ്പെട്ട ഷൂട്ട് ഉണ്ടായിരുന്നു.. ഷൂട്ട് കഴിഞ്ഞതും താമസിക്കുന്ന ഹോട്ടലിലെ റസ്റ്റോറന്റ് ലക്ഷ്യമിട്ട് നല്ല വിശപ്പോടെ എത്തിയപ്പോഴേക്കും സമയം ഒരുപാട് വൈകിപ്പോയിരുന്നു റസ്റ്റോറന്റ് ഒക്കെ പൂട്ടി..

വിശപ്പ് എന്ന് പറഞ്ഞാല്‍..സഹിക്കാന്‍ പററിയില്ല ഹോട്ടല്‍ റിസപ്ഷനില്‍ ചോദിച്ചു അടുത്ത് തട്ടുകട വല്ലതും ഉണ്ടോന്ന് അപ്പോള്‍ പറഞ്ഞു ഈ സമയത്തൊന്നും ഇവിടെ കടകള്‍ ഒന്നും ഉണ്ടാകില്ല നിങ്ങള്‍ അടുത്ത ടൗണില്‍ പോകേണ്ടിവരും വിശപ്പിന്റെ കാഠിന്യം കൂടിയതുകൊണ്ട് നെന്മാറയില്‍ നിന്ന് 15 കിമി വടക്കഞ്ചേരിക്ക് വിട്ടു ശൂന്യമായ റോഡുകള്‍ കുറച്ചു ദൂരം സഞ്ചരിച്ചപ്പോള്‍.

ഒരു കട പൂട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു പെട്ടെന്ന് തന്നെ അവിടെ വണ്ടി നിര്‍ത്തി ഞാന്‍ അവരോട് ഒരു കാര്യം ചോദിച്ചു എന്തെങ്കിലുമുണ്ടോ കഴിക്കാന്‍ എന്തായാലും കുഴപ്പമില്ല. എന്റെ രൂപം ആണെങ്കിലോ അയ്യപ്പ വേഷത്തില്‍.

ഞാന്‍ പറഞ്ഞ അബുതാഹിര്‍ കുറച്ചുസമയം നിങ്ങളൊന്ന് കാത്തിരിക്കണം. ഞാന്‍ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കി തരാം.. അബൂ താഹിന്റെ ആ വാക്കുകള്‍ വിശപ്പിനെ തന്നെ ദൂരെ എറിയാനുള്ള കഴിവുണ്ടായിരുന്നു. കഴുകിവെച്ച പാത്രങ്ങളും എല്ലാം വീണ്ടു എടുത്ത് ആവശ്യമായ ഭക്ഷണം തന്നു..

അവിടെ ഞാന്‍ കണ്ട സ്നേഹം മനസ്സില്‍ എപ്പോഴും ഓര്‍ക്കാനുള്ളതുതന്നെയാണ്. അബൂ താഹിര്‍ ഒരു ഹോട്ടലുടമയോ ജോലിക്കാരനോ ഒന്നുമല്ല കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഒരാളാണ് താല്‍ക്കാലികമായി കടയില്‍ നില്‍ക്കുന്നത് മാത്രം..

ഭക്ഷണം ചോദിച്ചത് മുതല്‍ കഴിച്ചു തീരുന്നതുവരെ അബുതാഹിറിന്റെ മുഖത്ത് പുഞ്ചിരി അല്ലാതെ മറ്റൊരു ഭാവവും എനിക്ക് കാണാന്‍ സാധിച്ചില്ല.. ഞാന്‍ അബുതാഹിര്‍ മുന്നില്‍ നമസ്കരിക്കുന്നു. ഭക്ഷണം കൊടുക്കുമ്ബോള്‍ മനസ്സ് നിറയുന്ന ഈ മാജിക് അബുതാഹിര്‍ലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാന്‍ കാണിച്ചുതരുന്നു….

‘അയ്യപ്പനും വാവരും’ ഈ പ്രപഞ്ചത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇതിലൂടെ നിങ്ങള്‍ മനസ്സിലാക്കേണ്ടത്.. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. എന്ന് നിങ്ങളുടെ സ്വന്തം സൂരജ് സണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button