ന്യൂഡല്‍ഹി : സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ വീട് സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് അദ്ദേഹം വീട്ടിലെത്തിയതെന്നാണ് വിവരം. പ്രധാനമന്ത്രിയെ വിവരങ്ങള്‍ ബോധിപ്പിച്ച ശേഷമാണ് അദ്ദേഹം ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തിയത്. ബിപിന്‍ റാവത്ത് ആശുപത്രിയില്‍ ചികിത്സയിലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചിട്ടുണ്ട്.
പ്രാഥമിക വിവരം അനുസരിച്ച് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ബസവരാജ് ബൊമ്മെ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിദാരുണമായ സംഭവമാണ് ഇത്. അപകടത്തില്‍പ്പെട്ട മുഴുവന്‍ ആളുകളുടേയും ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. സംഭവത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 14 പേര് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുലൂരിലെ വ്യോമതാവളത്തില്‍ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫന്‍സ് സര്‍വ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. 12.30നായിരുന്നു അപകടമുണ്ടായത്. നീലഗിരിയിലെ കുനൂര്‍ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.
Post Your Comments