ദുബായ്: പുതിയ വാരാന്ത്യ അവധിയുമായി ബന്ധപ്പെട്ട് ദുബായിയിലെ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ റെഗുലേറ്റർ. പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിൽ വരുന്നതോടെ ദുബായിയിലെ സ്‌കൂളുകൾ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുൻപ് അടച്ചിരിക്കണമെന്നാണ് നിർദ്ദേശം.
Read Also: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു: മരണം സ്ഥിരീകരിച്ച് വായുസേന
യുഎഇയിൽ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി സ്‌കൂളുകൾക്കും ബാധകമാക്കാനാണ് ദുബായിയുടെ തീരുമാനം. വാരാന്ത്യ അവധിയിൽ പുതുതായി പ്രഖ്യാപിച്ച മാറ്റങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ദുബായിയിലെ സ്വകാര്യ സ്‌കൂൾ മേഖലകളും തീരുമാനിച്ചു.
പുതുക്കിയ പ്രവൃത്തി ആഴ്ച 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പ്രഖ്യാപനം അനുസരിച്ച്, സർക്കാർ ജീവനക്കാർക്ക് എല്ലാ ആഴ്ചയും രണ്ടര ദിവസം അവധി ലഭിക്കും.
യുഎഇയിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് യുഎഇ പ്രഖ്യാപിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ടു 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമായിരിക്കും ഇനി യുഎഇയിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. 2022 ജനുവരി 1 മുതൽ പുതിയ സമയക്രമത്തിലായിരിക്കും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി.
Post Your Comments