തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര വേളയില്‍ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും തടയുമെന്ന് മന്ത്രി എം വിഗോവിന്ദന്‍ പറഞ്ഞു. ‘ആഘോഷവേളകളിലും അതിനുമുൻപും വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇവ തടയുന്നതിനായി അതിശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും’, മന്ത്രി പറഞ്ഞു.
‘ഇതര സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന് വ്യാജമദ്യ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും, ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേന മയക്കുമരുന്നുകളും മദ്യവും കടത്തുന്നതിനും, അതിര്‍ത്തി ജില്ലകളിലെ ചെക്പോസ്റ്റുകളിലൂടെയും നിരവധിയായ ചെറിയ പാതകളിലൂടെയും വ്യാജമദ്യം സംസ്ഥാനത്തിന് അകത്തേക്ക് കടത്തുന്നതിനും സാധ്യതയുണ്ട്. സംസ്ഥാന അതിര്‍ത്തികളിലെ എക്സൈസ് ചെക്ക് പോസ്റ്റുകളില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കാര്യക്ഷമമായി പരിശോധന നടത്തും. ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ നേരിട്ട് ചെക്പോസ്റ്റുകള്‍ സന്ദര്‍ശിച്ച് കാര്യക്ഷമമായ വാഹന പരിശോധന നടത്തുന്നുണ്ട്’, മന്ത്രി പറഞ്ഞു.
‘എക്സൈസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഒരു സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ മുഴുവന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാരും ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം സജ്ജമാക്കണം. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ തങ്ങളുടെ ജില്ലയെ ചുരുങ്ങിയത് മൂന്നു മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ബന്ധപ്പെട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സുകള്‍ രൂപീകരിക്കുമെന്നും’, മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments