KozhikodeKeralaNattuvarthaLatest NewsNews

വര്‍ഗീയത ആവശ്യത്തിന് ഉപയോഗിച്ച്, വിഭാഗീയത പടര്‍ത്തി മനുഷ്യനെ അകറ്റുന്നതില്‍ ബ്രില്ല്യന്റ് ആണ് പിണറായി: നജീബ് കാന്തപുരം

കോഴിക്കോട്: വിഭാഗീയത പടര്‍ത്തി ആളുകളെ തമ്മില്‍ അകറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എംഎല്‍എ നജീബ് കാന്തപുരം. കേരളത്തിന്റെ മുഖ്യമന്ത്രി വര്‍ഗീയവാദിയാണെന്ന വിശ്വാസം തനിക്കില്ലെന്നും സമുദായങ്ങള്‍ക്കകത്തും പുറത്തും ഭിന്നതയുണ്ടാക്കി തനിക്കാക്കാന്‍ പയറ്റുന്ന തന്ത്രങ്ങള്‍ തിരിച്ചറിയാനുള്ള വകതിരിവ് എല്ലാവരും നേടുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ ശരികളുണ്ടാവുമെന്നും എന്നാല്‍ അതൊരു കെണിയാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയും പാകിസ്താനും : സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ തയ്യാറെടുക്കണമെന്ന് വ്യോമസേനാ മേധാവി

കേരളത്തിന്റെ മുഖ്യമന്ത്രി വര്‍ഗ്ഗീയ വാദിയാണ് എന്ന വിശ്വാസം എനിക്കില്ല. എന്നാല്‍ വര്‍ഗ്ഗീയത ആവശ്യത്തിന് ഉപയോഗിച്ച്, വിഭാഗീയത പടര്‍ത്തി മനുഷ്യനെ അകറ്റുന്നതില്‍ അദ്ദേഹം ബ്രില്ല്യന്റ് ആണ്. സമുദായങ്ങളെ തമ്മിലും സമുദായങ്ങള്‍ക്കകത്തും ഭിന്നതയുണ്ടാക്കി, തനിക്കാക്കാന്‍ പയറ്റുന്ന തന്ത്രങ്ങള്‍ തിരിച്ചറിയാനുള്ള മിനിമം വകതിരിവ് എല്ലാവരും നേടുന്നത് നല്ലതാണ്.

തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ശരികളുണ്ടാവാം. ലക്ഷ്യം മാര്‍ഗ്ഗങ്ങളെ സാധൂകരിക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. എന്നാല്‍ അതൊരു കെണിയാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button