ErnakulamNattuvarthaLatest NewsKeralaNewsCrime

‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

പെണ്‍കുട്ടി നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു

എറണാകുളം: തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി. ആലുവയില്‍ യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെയാണ് കാണാതായത്.

Read Also : പൂവാര്‍ കാരക്കാട്ടെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടി: ജാമ്യത്തില്‍ വിട്ടവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും

ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് പെണ്‍കുട്ടി കത്തെഴുതി വച്ചിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ പോയത്. തന്നെ ആരും അന്വേഷിക്കേണ്ടെന്നായിരുന്നു കത്തില്‍ പെണ്‍കുട്ടി എഴുതിയിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ബംഗളൂരൂവില്‍ നിന്ന് കണ്ടെത്തിയത്. യു.സി കോളേജിന് സമീപത്ത് നിന്നും പറവൂര്‍ക്കവലയിലേക്ക് പെണ്‍കുട്ടി നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button