USALatest NewsNewsInternational

മസാജിനിടെ ലിംഗത്തിൽ പിടിച്ചു: പത്തൊമ്പത്കാരന്റെ പരാതിയിൽ മസാജ് പാര്‍ലര്‍ ജീവനക്കാരി അറസ്റ്റില്‍

പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മഫ്തിയില്‍ പാര്‍ലറില്‍പോയ പോലീസ് ഉദ്യോഗസ്ഥനും സമാനമായ അനുഭവമുണ്ടായി

ഫ്രാങ്ക്‌ലിൻ: മസാജിനിടെ പത്തൊമ്പത്കാരന്റെ ലിംഗത്തിൽ പിടിച്ച കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയും ഉടമയും അറസ്റ്റില്‍. അമേരിക്കയിലെ ഫ്രാങ്ക്‌ലിനിലുള്ള മസാജ് പാര്‍ലറിനെതിരെയാണ് യുവാവിന്റെ പരാതിയില്‍ പോലീസ് നടപടിയെടുത്തത്. പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മഫ്തിയില്‍ പാര്‍ലറില്‍പോയ പൊലീസ് ഉദ്യോഗസ്ഥനും സമാനമായ അനുഭവമാണ് ഉണ്ടായത്. ഇതേ ജീവനക്കാരി തന്റെയും ലിംഗത്തിൽ സ്പര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടർന്ന് പോലീസ് മസാജ് പാര്‍ലര്‍ അടച്ചുപൂട്ടുകയും ജീവനക്കാരിയെയും ഉടമയെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഫ്രാങ്ക്‌ലിനിലെ ലവേഴ്‌സ് ലെയിന്‍ റോഡിലെ മസാജ് പാര്‍ലറിലാണ് മെയ് 10ന് സംഭവം നടന്നത്. യുവാവ് 45 മിനിറ്റ് നേരെത്തെ മസാജിനു വേണ്ടിയാണ് ഇവിടെ ചെന്നത്. മസാജ് നടത്തുന്നതിനിടെ ജീവനക്കാരി തന്റെ ലിംഗത്തില്‍ കടന്നുപിടിച്ചതായി യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചിക്കാഗോ നിവാസിയായ യിങ്‌ഫെങ് ഹുവാംഗിനെയാണ് ലൈംഗികാതിക്രമകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞാല്‍ 20000 ഡോളര്‍ പിഴയും 18 മാസം തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഉടമയ്‌ക്കെതിരെ, വ്യഭിചാരകേന്ദ്രം നടത്തിയെന്ന കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്.

‘ജിഹാദികൾ ആഘോഷിക്കുന്നതിൽ തെറ്റ് പറയാൻ സാധ്യമല്ല, കാരണം റാവത്ത് അവരുടെ പേടി സ്വപ്നമായിരുന്നു’- സന്ദീപ് വാചസ്പതി

പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി മഫ്ടിയിൽ ഒരു പോലീസുകാരന്‍ മസാജ് പാര്‍ലറില്‍ ചെന്നു. യുവാവിനെ മസാജ് അതേ ജീവനക്കാരിയാണ് പോലീസുകാരനെയും മസാജ് ചെയ്തത്. മസാജിനിടെ ഇവര്‍ തന്റെയും ലൈംഗികാവയവത്തില്‍ പിടിക്കുകയും മസാജ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് ജീവനക്കാരിയെയും ഉടമയായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നഗരസഭ പാര്‍ലറിന്റെ ലൈസന്‍സ് റദ്ദാക്കി തുടര്‍ന്ന് പോലീസ് പാര്‍ലര്‍ അടച്ചുപൂട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button